മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/അഹങ്കാരിയായ സമ്പന്നൻ
അഹങ്കാരിയായ സമ്പന്നൻ
ഒരു കാലത്ത് സമ്പന്നരായ ദമ്പതിമാർ ഉണ്ടായിരുന്നു. ഭർത്താവ് അഹങ്കാരനും ഭാര്യ നിഷ്കളങ്കയുമായിരുന്നു. ഒരു ദിവസം അവർ പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ ഒരു പാവം യാചകൻ അടുത്തെത്തി പറഞ്ഞു. “എന്തെങ്കിലും തരണം കഴിച്ചിട്ട് ഒരു പാട് ദിവസങ്ങളായി . ഭർത്താവ് പറഞ്ഞു" ഭക്ഷണം തരില്ല. രണ്ട് അടി തരാം. പോകൂ ഇവിടുന്ന് പിച്ചക്കാരാ. " ഒന്നും നോക്കാതെ അയാൾ പോയി. കുറച്ച് നാളുകൾക്ക് ശേഷം സമ്പന്ന ഭർത്താവിന്റെ സമ്പത്ത് നശിച്ചു. സന്താനങ്ങൾ അകന്നു . ശത്രുക്കൾ കൂടി വന്നു. ഒരു ദിവസം അയാൾ വീട്ടിലെ ചെമ്പു പാത്രവുമായി രക്ഷപ്പെട്ടു. അയാളെ കുറിച്ച് ആർക്കും ഒരു അറിവും ഇല്ല. ഭാര്യ ആകട്ടെ മറ്റൊരു വിവാഹവും കഴിച്ചു. ഒരു ദിവസം അവർ പുറത്ത് ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു യാചകൻ വന്നു പറഞ്ഞു " എന്തെങ്കിലും തരൂ, എനിക്ക് വിഷക്കുന്നു എന്ന്. ഒരു ഇറച്ചി ക്ഷണം പിടിച്ച് കൊണ്ട് അവർ ചെന്നു. ഭാര്യ ഞെട്ടി. ആ യാചകൻ ആരാണെന്നറിയോ? അവളുടെ അഹങ്കാരിയായ ഭർത്താവ് ! അപ്പോൾ കൂട്ടുകാരെ, ദാനം എന്നും വിപത്തിനെ തടയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ