സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ- ഒരു കുഞ്ഞു ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- ഒരു കുഞ്ഞു ഭൂതം

ദൂരെ ദൂരെ ഒരു നാട്ടിൽ കൊറോണ എന്നു പേരുള്ള ഒരു കുഞ്ഞു ഭൂതം വസിച്ചിരുന്നു. കാണാൻ കുഞ്ഞനാണെങ്കിലും എല്ലാവർക്കും അവനെ പേടിയായിരുന്നു. സോപ്പ് ആയിരുന്നു അവന്റെ ശത്രു. അങ്ങനെ ഇരിക്കെ ഒരു ദിവസം...... കൊറോണ പുറത്തിറങ്ങി നടക്കാൻ തുടങ്ങി. തന്നെ കണ്ടു എല്ലാവരും ഭയന്നോടുന്നത് കണ്ട അവൻ ഉറക്കെ ചിരിച്ചു..... എങ്കിലും അവനു വിഷമം തോന്നി രാത്രിയാകുന്നു കണ്ണു കാണാൻ വയ്യ..... ഇനി താൻ എവിടെ കയറി ഇരിക്കും. അങ്ങനെ നടക്കുംവഴി അവൻ ഒരു ഉപായം കണ്ടെത്തി. പ്രായമായവരോടും രോഗികളോടും ചങ്ങാത്തം കൂടാം. അങ്ങനെ അവൻ അവരിൽ കയറിക്കൂടി പനിയുടെയും ചുമയുടെയും രൂപത്തിൽ പുറത്തു വരാൻ തുടങ്ങി.കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും പേടിച്ചു വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. അപ്പോഴാണ് സോപ്പ് മാമ്മൻ ഈ വിവരം അറിഞ്ഞത്. എങ്ങനെയെങ്കിലും ഇവന്റെ കഥ തീർക്കണം. സോപ്പ് മാമ്മൻ വഴിയിൽ കണ്ടവരോടൊക്കെ ഒരുപായം പറഞ്ഞു കൊടുത്തു. ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ചു മറയ്ക്കുക. എല്ലാവരും അതുപോലെ ചെയ്തു. തന്റെ ജീവൻ അപകടത്തിൽ ആണെന്ന് കണ്ട കൊറോണ ഭൂതം 🦠നാട് വിട്ടു.

കൂട്ടുകാരെ, നമ്മുടെ മുൻപിലും ഇവൻ കൂട്ടുകാരനായി എത്താം. നമുക്ക് കൈകൾ കഴുകിയും മുഖാവരണം ധരിച്ചും ഈ ഭൂതത്തെ ഓടിക്കാം.

അലീന ബെന്നിച്ചൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ