എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/എന്റെ ഉദ്യാനം

19:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഉദ്യാനം

തണുത്ത സുഖമുള്ള കാറ്റ് .ഉദ്യാനത്തെ തഴുകിയെത്തിയ രാത്രിയിൽ മുറ്റത്തെ

വെള്ളാരം കല്ലുകളിലൂടെ പൂന്തോട്ടത്തിലേക്ക് മെല്ലെ ഞാൻ നടന്നു നീങ്ങി . നിശാഗന്ധിയുടെ സുഗന്ധം എന്നിൽ ആനന്ദം ഉളവാക്കി .കുളത്തിലെ താമര പ്പൂവിതളുകൾ കൂമ്പിയിരുന്നു .ആരാലും ശ്രദ്ധിക്കപ്പെടാത്ത കുളത്തിലെ പായലുകൾ അപ്പോഴും അവിടെ ഉണ്ട്.പുൽമെത്തയിൽ ഇരുന്നു ഞാൻ ആകാശത്തേക്ക് നോക്കി. പപ്പടവട്ടത്തിൽ ഉള്ള നിലാവും കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളും .നിലാവ് ഉദ്യാനത്തിലെ ചെടികൾക്ക് നറു വെട്ടമേകി .പുൽമെത്തയിൽ ഇരുന്നുകൊണ്ട് മിന്നാമിനുങ്ങുകളുടെ പൊൻവെളിച്ചം കണ്ടു .വെറുതെ മാനത്തേക്ക് കണ്ണയച്ചു .മേഘങ്ങൾ പൂനിലാവിനെ മറച്ചു കൊണ്ടിരിക്കുന്നു . തണുത്ത കാറ്റ് വീശി .ലതകൾ ആടി ഉലയുന്നു .പക്ഷികളുടെ കള കളാരവം മെല്ലെ കേട്ട്‌ തുടങ്ങി .പൂവുകൾ ഒന്നൊന്നായി കണ്ണ് ചിമ്മുവാൻ വെമ്പുന്നു .നേരം പുലരുകയാണ്

.
ഇന്ദുലേഖ 4B
4B NSSLPS പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം