പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം1

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരിടത്ത് മീനു എന്നും അപ്പു എന്നും പേരുളള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുകൾ ആയിരുന്നു . മീനു വളരെ വൃത്തിയും എല്ലാ കര്യത്തിലും ശുചിത്വം പാലിക്കുന്ന കുട്ടിയുമായിരുന്നു. എന്നാൽ അപ്പു ഇതൊന്നും പാലിക്കില്ലായിരുന്നു. ഒരു ദിവസം ഇരുവരും സ്കൂളിലേക്ക് നടന്നു പോകുകയായിരുന്നു. അപ്പു റോഡിൽ കെട്ടികിടക്കുന്ന വെളളത്തിൽ എല്ലാം ഇറങ്ങി നടന്നാണ് സ്കൂളിലെത്തിയത്.എന്നാൽ മീനു വെളളത്തിലൊന്നും ഇറങ്ങിയില്ല.അപ്പോൾ മീനു അപ്പുവിനോട് പറഞ്ഞു: അപ്പു കെട്ടിക്കിടക്കുന്ന വെളളത്തിലെല്ലാം എലിയുടെ വിസർജ്ജ്യം ഉണ്ടായിരിക്കും. അതുകൊണ്ട് കെട്ടികിടക്കുന്ന വെളളത്തിലൊന്നും ഇറങ്ങരുത്.റോഡിൽ കെട്ടികിടക്കുന്ന എന്ത് സാധനവും അപ്പു എടുക്കും.കൈകൾ കഴുകാതെ ആഹാരം കഴിക്കുകയും ചെയ്തിരുന്നു . ഒരു ദിവസം അവൻ സ്കൂൾ വിട്ട് വന്നപ്പോൾ അവന് വല്ലാത്ത പനി പിടിച്ചു. ആശുപത്രിയിൽ എത്തിയ അവനോട് ഡോക്ടർ ശുചിത്വമില്ലാതെ നടന്നിട്ടാണ് പനി പിടിച്ചെന്നും ശുചിത്വത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുംകൊടുത്തു.അന്നു മുതൽ അപ്പു മീനുവിനോടൊപ്പം ശുചിത്വം പാലിച്ചുതുടങ്ങി.അങ്ങനെ അവർ ശുചിത്വം പാലിക്കുന്ന നല്ല കുട്ടികളായി ജീവിച്ചു പോന്നു.

ആദർശ് വിനു
4 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ