നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നഷ്ടപെട്ട അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14412 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നഷ്ടപെട്ട അവധിക്കാലം ..       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ടപെട്ട അവധിക്കാലം ..      

കൊറോണ എന്ന മഹാമാരി കാരണം എനിക്ക് നഷ്ടപെട്ട സ്കൂൾ വാർഷിക പരീക്ഷകളും പഠനോത്സവവും മറ്റു പരിപാടികളും പിന്നെ ഞങ്ങള്ക്ക് നഷ്ടപെട്ട അവധി കാലവും, ഞങ്ങൾ പതിവു പോലെ സ്കൂളിലേക്ക് പോയ്‌ മാർച്ച്‌ അവസാനമായത് കൊണ്ട് പരീക്ഷയുടെയും പഠനോത്സവത്തിന്റെയും തിരക്കിലായിരുന്നു ഞങ്ങൾ, പഠനോത്സവത്തിന് വേണ്ടിയുള്ള കഥകളും കവിത കളും നാടകങ്ങളും മറ്റു പരിപാടികളുടെയും പരിശീലനത്തിന്റെ തിരക്കിലായിരുന്നു ഞങ്ങൾ അന്ന് ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങൾക്ക് ക്ലാസ്സ്‌ തുടങ്ങി. പെട്ടെന്ന് ഞങ്ങളോട് പഠനോത്സവം നടത്താമെന്നു ടീച്ചർ പറഞ്ഞു, ആദ്യം ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. വലിയ രീതിയിൽ നടത്താൻ തീരുമാനിച്ച ഞങ്ങളുടെ പഠനോത്സവം ചെറിയ രീതിയിൽ നടത്തി.. സ്കൂൾ വിടാൻ നേരം ഞങ്ങളോട് ടീച്ചർ പറഞ്ഞു ഇന്ന് ഞങ്ങളുടെ അവസാന ദിവസമാണ്. ടീച്ചർ പറഞ്ഞു ചൈനയിലും മറ്റു മുള്ള കൊറോണ വൈറസ് നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു.. ഞങ്ങൾ വളരെ വിഷമത്തോട് കൂടിയായിരുന്നു ഞങ്ങൾ വീട്ടിലേക്ക് വന്നത്.. അന്ന് മുതൽ ഞങ്ങളുടെ അവധി ക്കാലം തുടങ്ങി.. അവധിക്കാലം ഞങ്ങൾ കുട്ടികൾക്കു വളരെ സന്തോഷമുള്ള കാലമാണ്.. പക്ഷെ കൊറോണ അവധിക്കാലം ഞങ്ങളെ വിഷമിപ്പിച്ചു.. കളികൾ ഇല്ല, കുടുംബ വീടുകളിൽ പോകൽ ഇല്ല, കൊറോണ വൈറസ് മൂലം പല പ്രശ്നങ്ങളും ഞങ്ങളുടെ രാജ്യത്ത് ഉണ്ടായി, എല്ലാ കടകളും അടച്ചു. എല്ലാവരും വീട്ടിൽ തന്നെ ഒതുങ്ങി കൂടി, ഈ അവസ്ഥ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, എങ്കിലും നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.....

മ‍ുഹമ്മദ്.പി
3 A ന‍ുസ്രത്തുൽ ഇസ്‍ലാം മദ്രസ്സ എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം