ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കാം
ശുചിത്വം ശീലമാക്കാം
ശുചിത്വമെന്നാൽ നാം നമ്മുടെ ശരീരത്തെയും പ്രവൃത്തികളെയും വൃത്തിയോടും സൂക്ഷ്മതയോടും കൂടി പരിപാലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് . ശുചിത്വം പ്രാവർത്തികമാക്കാൻ നാം നല്ല ശീലങ്ങൾ പിന്തുടരുകയും അത് എല്ലാ വ്യക്തികൾക്കും ലഭ്യമാക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയും വേണം. ഭക്ഷണ സാധനങ്ങൾ , കുടിവെള്ളം ഇവ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി ശുചിത്വമില്ലായെങ്കിൽ രോഗാണുക്കൾ അവയിൽ കടന്നുകൂടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ പകർച്ച വ്യാധികളും മാരക രോഗങ്ങളും പിടികൂടും. നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണാവശിഷ്ടങ്ങൾ, പാഴ് വസ്തുക്കൾ എന്നിവ നിർമാർജനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അത് ശാസ്ത്രീയമായി സംസ്കരിക്കണം. അതുപോലെ ജലാശങ്ങളെ വൃത്തിയായി പരിപാലിക്കണം. എങ്കിൽ മാത്രമേ ശുദ്ധജലം കുടിക്കാൻ സാധിക്കൂ. ദിവസവും കുളിക്കുകയും മലമൂത്രവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യുക. നമ്മുടെ ജീവിതരീതികളെ ശരിയായി ചിട്ടപ്പെടുത്തുകയും വേണം. നല്ല ജീവിതരീതിയും ശീലങ്ങളും ശുചിത്വവും എന്തെന്ന് പറഞ്ഞു കൊടുക്കാനും പ്രാവർത്തികമാക്കാനും വിദ്യാഭ്യാസം കൊണ്ട് സാധിക്കും. എങ്കിൽ മാത്രമേ എല്ലാവർക്കും ആരോഗ്യം എന്ന സങ്കൽപം സാക്ഷാൽക്കരിക്കാൻ കഴിയൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം