കൊറോണ നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നു പോലെ മക്കളെ പോറ്റുന്ന പാടറിഞ്ഞു ചക്കക്കുരുവിൻ രുചിയറിഞ്ഞു ചിക്കനും മട്ടനും പോത്തുമില്ല നാടുകൾ അങ്ങനെ നീങ്ങിടുന്നു തോരണം തൂക്കിയ പന്തലില്ല പളപള മിന്നും വെളിച്ചമില്ല മങ്കമാർ താളത്തിൽ പാട്ടു പാടും മാമങ്ക കല്യാണമൊന്നുമില്ല തമ്മിലടിയും കലഹം ഇല്ല വണ്ടിയിടിച്ച് മരണമില്ല തെണ്ടി നടന്നൊരു ഭിക്ഷക്കാരും പോയതെങ്ങോട്ടെന്നറിയുകില്ല നല്ലോണം കൈയുകൾ സോപ്പിടേണം മുഖവും കൈകളും മറച്ചിടേണം പുറത്തിറങ്ങാതെ നോക്കിടേണം വീടിനകത്തു കഴിഞ്ഞിടേണം