Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദർശനം
അകം ! ഇരുളടഞ്ഞ പാതയിൽ
വീർപ്പുമുട്ടലിൻ കഠോര ഗദ്ഗദം
ചുറ്റും നിലവിളികളുയരുന്നു
മരണമെന്ന യാഥാർത്ഥ്യമോർത്ത്
അതിശൈത്യത്തെ പിടിച്ചുകുലുക്കുംവിധം
കൊടുംങ്കാറ്റുപോൽ ശരീരത്തിൽ പടർന്നു
അകത്തളത്തിൽ എത്തിയഗോചരമാം
കൊറോണ വൈറസെന്ന മഹാവ്യാധി
അണിഞ്ഞു മുഖാവരണം മനുഷ്യൻ
കഴുകി കൈയ്യും മുഖവും സാനിറ്റൈസറാൽ
കരളുറപ്പുള്ള ആത്മാവിനെ എതിരിടാൻ
കഴിയാതെ തളർന്നു നിരാശനായിവൻ
കോടാനുകോടി മക്കളെ അകത്തളിൽ
അടച്ചിട്ടവൻ സന്തോഷിച്ചപ്പോൾ
ഒരുമുഴമകലം പാലിച്ചിവർ സസശ്രദ്ധം
നേരിട്ടു എതിരിട്ടു മനുഷ്യൻ ബുദ്ധിമാൻ
ജിവനറ്റു നശിച്ചു പോയെങ്കിലും പലപ്പോഴും
നശിച്ചില്ല പൊരുതാൻ കഴിയാത്തവരിൽ
വീറോടെ അവൻ ആർത്തു ചിരിച്ചാടി
വീരഗാഥ പാടിയവൻ കൊണ്ടുപോയി
പ്രിയരെ പലരെയും പല ബന്ധങ്ങളെയും
മൊഴിയുന്നു പ്രിയരെ നിങ്ങൾക്കാത്മ ശാന്തി
നേരുന്നു പ്രിയരെ നിങ്ങൾക്ക് പ്രാർത്ഥനകൾ
നേരുന്നു നിങ്ങൾക്ക് പുഷ്പാജ്ഞലികൾ
കുടുബാംഗങ്ങൾക്കൊപ്പമായിരിക്കാൻ
അകത്തളങ്ങളിൽ ഒന്നായിരിക്കാൻ
അകം തുറന്നൊന്നു പ്രാർത്ഥിക്കാൻ
ഈശ്വരാ അങ്ങനുവദിച്ചീ നാളുകൾക്കായ്
നന്ദി.....നന്ദി....നന്ദി....നന്ദി....
|