സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/നാടും നഗരവും

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടും നഗരവും

നാടും നഗരവും നാൽവരിപ്പാതയും കൃത്യങ്ങളാൽ
നാറുന്നു നാട്ടാരീൻ ഹീന
നമ്മൾ ശ്വാസച്ചീടും ശ്വാസ മതുപോലും
പാഷാണമായി ഭവിച്ചിന്നു ഭൂമിയിൽ
നാടു വളരുന്നു നാമും വളരുന്നു
നമ്മളിൽ മാലിന്യമൊപ്പം വളരുന്നു
മാലിന്യഭാണ്ഡം വലിച്ചെറിഞ്ഞീടുകിൽ
നമ്മോടു നാം തന്നെ യുദ്ധം കുറിയ്ക്കുന്നു നമ്മച്ചെയ്തിടും നദികളാൽ നമ്മുടെ
നാടിന്നു സമ്പൽ സമ്യദ്ധമാണെങ്കിലും
നമ്മളാൽ നമ്മൾ പുറം തളളിടുന്ന താം
മാലിന്യമസൃണമാണവയൊക്കെയും
സാക്ഷര സ്വാശ്രയ ഭാവം നടിയ്ക്കിലും
പിന്നിലാണിന്നും ശുചിത്വ ബോധത്തിൽ നാം
ജീവസന്ധാരണ ശുദ്ധജലത്തിനായ്
ദീനർ തൻ രോദനം
കാതിൽ മുഴങ്ങവെ
ആരോഗ്യമുള്ള തലമുറ തീർക്കുവാൻ ,
ആരോഗ്യപാലന ശിക്ഷണം നൽകി നാം
മാലിന്യമുക്തമാം നാടിന്റെ സൃഷ്ടിയ്ക്കായ്
ഒത്തൊരുമിച്ചങ്ങിറങ്ങിത്തിരിച്ചിടാം

മേരി
6 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത