കലുഷിതമാം നിമിഷത്തിലെപ്പെഴോ കോറോണയെന്നൊരു ഭീതിയിൽ കാലത്തിനു മാറ്റാൻ പറ്റിയ മുറിവല്ലിത് കാലം നമ്മെ പഠിപ്പിക്കുന്നതാണിത് പേമാരി വന്നു ...പ്രളയമായ് ... പവനൻ വന്നൂ ...പൗരുഷമായ് ... പങ്കിലമായൊരു നിമിഷത്തിലെപ്പോഴോ പലരും ധാരയിലമർന്നുപോയി … പതിയെ ഒരു ഉൾനാമ്പുമായ് പറക്കുവാനാരംഭിച്ചീടവേ പറന്നെവിടെന്നോ വന്നൊരു - ഭീതിയുളവാക്കും ആ മഹാവിപത്ത് പൊരുതണം നാമോരോരുത്തരും പകരണം കരുത്ത് നാടൊന്നായ് ... തോൽപ്പിക്കണം ആ മഹാമാരിയെ - ജയിക്കണം നാമേവരും നിശ്ചയം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത