കലുഷിതമാം നിമിഷത്തിലെപ്പെഴോ
കോറോണയെന്നൊരു ഭീതിയിൽ
കാലത്തിനു മാറ്റാൻ പറ്റിയ മുറിവല്ലിത്
കാലം നമ്മെ പഠിപ്പിക്കുന്നതാണിത്
പേമാരി വന്നു ...പ്രളയമായ് ...
പവനൻ വന്നൂ ...പൗരുഷമായ് ...
പങ്കിലമായൊരു നിമിഷത്തിലെപ്പോഴോ
പലരും ധാരയിലമർന്നുപോയി …
പതിയെ ഒരു ഉൾനാമ്പുമായ്
പറക്കുവാനാരംഭിച്ചീടവേ
പറന്നെവിടെന്നോ വന്നൊരു -
ഭീതിയുളവാക്കും ആ മഹാവിപത്ത്
പൊരുതണം നാമോരോരുത്തരും
പകരണം കരുത്ത് നാടൊന്നായ് ...
തോൽപ്പിക്കണം ആ മഹാമാരിയെ -
ജയിക്കണം നാമേവരും നിശ്ചയം .