ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/മുയൽ കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുയൽ കുട്ടൻ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുയൽ കുട്ടൻ
           പണ്ട് പണ്ട്  ഒരു കട്ടിൽ മുയൽ കുട്ടനും  അമ്മയും താമസിച്ചിരുന്നു. മുയൽ കുട്ടൻ ഭയങ്കര മടിയനായിരുന്നു. അവന്റെ  ചിന്ത " കളി  "മാത്രമായിരുന്നു.അവൻ  അവന്റെ  അമ്മ പറയുന്നത് ഒന്നും അനുസരിക്കില്ല. അവനു വേണ്ടി  അവന്റെ അമ്മയായി രുന്നു  തീറ്റ തേടി പോയിരുന്നത്. ഒരിക്കൽ അവന്റെ അമ്മ  തീറ്റ തേടി പോയപ്പോൾ  ഭയങ്കര  കാറ്റും മഴ യും  ഉണ്ടായി. അവന്റെ  അമ്മ  ആ ഘോരവന ത്തിൽ  കുടുങ്ങി. മുയലമ്മ മകനെ  ഓർത്തു അവൻ  വീട്ടിൽ  ഒറ്റകാണല്ലോ? മകനെ  കുറിച്ച്  ഓർത്ത പ്പോൾ എങ്ങനെ യെങ്കിലും വീട്ടിൽ  എത്തി യാൽ മതി എന്നു  കരുതി  വീട്ടിലേക്കു  ഓടി. രാത്രി വൈകി യാണെങ്കിലും  അവൾ  വീട്ടിലെത്തി. എത്തിയ  ഉടനെ നീ    കഴിച്ചോ  എന്ന്  മുയൽ കുട്ടനോട് ചോദിച്ചു. ഇല്ല യെന്ന മറുപടി കേട്ട്  അവളുടെ കയ്യിലുണ്ടായിരുന്ന  രണ്ടു  കാരറ്റ്  അവനു കൊടുത്തു. ഭക്ഷണം  കിട്ടിയ സന്തോഷത്തിൽ അവൻ  തുള്ളി ചാടി. അതോടെ അവന്റെ  മടിയും  മാറി. പിറ്റേ  ദിവസം മുതൽ അവനും  അമ്മയുടെ  കൂടെ  തീറ്റ  തേടി പോകാൻ  തുടങ്ങി. 
ഹൻസ പി
5 A ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ