ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (correction and verification)
കൊറോണ ശുചിത്വം

ഇന്ന് നമ്മുടെ ലോകം കൊറൊണ ഭീതിയിലാണ്. കോവിഡ്19 ചെല്ലപേര്.ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു.വ്യാപനം തടയുന്നതിനായി പൊതു ജനം മാസ്ക്ക് ഉപയോഗിക്കുന്നു

സാമൂഹിക അകലവും വ്യക്തി ശുചിത്വവും കൊണ്ട് മാത്രമേ കൊറോണയെ തുരത്താൻ നമുക്ക് കഴിക്കുള്ളൂ. അതിന് വേണ്ടി രാജ്യം സമ്പൂർണ്ണ അടച്ചിയിലേക്ക് നീങ്ങി. വാഹനങ്ങളില്ല,യാത്രകളില്ല, ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല, സമരങ്ങളില്ല നിലച്ചുപോയി കേരളം. നിശ്ചലമായി ലോകം.

ജാതിഭേതമന്യേ കൊറോണ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. തമ്മിൽ അകലം പാലിച്ച് സ്വയം വീട്ടിൽ ഇരിക്കുന്നു.പൊതു ജനം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. നാടിനു വേണ്ടി പൊരുതുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ഭരണാധികാരികൾ, പൊതുപ്രവർത്തകർ എല്ലാവരും നാടിനു വേണ്ടി കാവൽ നിൽക്കുന്നു. നമ്മുക്കും പൊരുതി ജയിക്കാം വ്യക്തിശുചിത്വം പാലിച്ചും, പരിസര ശുചിത്വം പാലിച്ചും മഹാ മാരിയെ നമ്മുക്കും നേരിടാം.
ശ്രീദേവ് പി
4 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം