എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color= 1 }} <center> <poem> ഭൂമിയാകെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഭൂമിയാകെ വിറയ്ക്കുന്നു വിയർക്കുന്നു
കൊറോണ തൻ ഭീതിയിൽ .
കൊറോണ തൻ ഭീകര താണ്ഡവം മൂലം
വിജനമായ തെരുവുകൾ കട കമ്പോളങ്ങൾ
മരണത്തിൻ ഭീതിയിൽ ഉഴലുന്നു കേഴുന്നു മാനവർ
നീ എന്തിന് വന്നൂ എന്റെ ഈ നാട്ടിൽ
പാവമാം ഞങ്ങൾ നിൻ കരവലയത്തിൽ പെട്ട് പിടയുന്നു
അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കിയ ചൈനേ
നീതന്നെ തന്നുവല്ലോ ഈ മഹാമാരിയേ
ലോകം മുഴുവൻ നീ പടർന്നീടുമ്പോൾ
ഭാരതാമ്പയുടെ മക്കളായ ഞങ്ങൾ
നിന്നെ തുരത്തും അതിജീവിക്കും
നിർത്തിടുക കൊറോണേ നിൻ താണ്ഡവം

നീരദ് ശങ്കർ
3 A എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത