ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS KALARICKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ചിന്നു ശുചിത്വമുള്ള ഒരു കുട്ടിയായിരുന്നു. ഒരു ദിവസം ചന്തയിൽ പോയപ്പോൾ അവൾ ഒരു കുട്ടിയെ കണ്ടു. ഒരു മുഷിഞ്ഞ കോലം. കാലിൽ ചെരുപ്പില്ല, വസ്ത്രങ്ങൾ ആണെകിൽ അഴുക്കും ചെളിയും പുരണ്ടിരിക്കുന്നു. ചിന്നു അവൻ്റെ അടുത്തേക്ക് ചെന്നു; "എന്താണ് നിൻ്റെ പേര് " "അപ്പു", അവൻ പറഞ്ഞു. നീയെന്താണ് ചെരുപ്പിടാതെ നടക്കുന്നത്, നീ ചുറ്റും ഒന്ന് ശ്രദ്ധിച്ചേ എന്തെല്ലാം മാലിന്യങ്ങൾ ആണ്. ഒരു വശത്ത് മത്സ്യത്തിൻ്റെയും മാംസത്തിൻ്റെയും അവശിഷ്ടങ്ങൾ, മറ്റൊരു വശത്ത് ചീഞ്ഞ പച്ചക്കറിയും പഴങ്ങളും എല്ലായിടത്തും ചപ്പ് ചവറുകളും. നിനക്ക് ഇപ്പോഴുള്ള രോഗങ്ങളെ പറ്റിയറിയില്ലേ? പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് രോഗം വരാതിരിക്കാനുള്ള വഴി. ഇത് കേട്ട് അപ്പു തലയാട്ടി, അവന് ലജ്ജ തോന്നി. ഇനിയും ശ്രദ്ധിച്ച് കൊള്ളാമെന്ന് അവളോട് വാക്ക് പറഞ്ഞ് അവൻ വീട്ടിലേക്ക് നടന്നു. തനിക്ക് ചുറ്റുപാടും കുറ്റബോധത്താൽ കുനിയുന്ന മറ്റ് മുഖങ്ങൾ ചിന്നു ശ്രദ്ധിച്ചിരുന്നില്ല.

Dhwani S
3 A ഗവ. എൽ പി സ്കൂൾ കളരിയ്ക്കൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ