ജി.എൽ.പി.എസ് പെരിമ്പടാരി/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി | color= 4 }} <center> <poem> വിനോദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

വിനോദ് പേരിയിൽ കോളനിയിൽ ആണ് താമസിക്കുന്നത്.
അവൻ അവിടെ അടുത്തുള്ള സ്കൂളിൽ ആണ് പോകുന്നത്.
അവന്റെ കോളനിയിൽ എന്നും അസുഖങ്ങളാണ്.
ഒരു ദിവസം അവന്റെ സ്കൂളിൽ ആരോഗ്യ വകുപ്പിന്റെ ഒരു സെമിനാർ നടന്നു.
ആ സെമിനാറിൽ ശുചിത്വത്തെ കുറിച്ചാണ് പറഞ്ഞത്.
തന്റെ കോളനിയിൽ ഇങ്ങനെ അസുഖങ്ങൾ പടരാൻ കാരണം
വൃത്തിയില്ലായ്മയാണെന്ന് അവനു മനസ്സിലായി.
സ്കൂളിൽ നിന്ന് വന്നതിനു ശേഷം വിനോദ് തന്റെ കൂട്ടുകാരെയെല്ലാം വിളിച്ചു
സെമിനാറിൽ പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചു.
എല്ലാവരും ആലോചിച്ചു ഒരു തീരുമാനത്തിലെത്തി.
എല്ലാവരും ഒറ്റകെട്ടായി കോളനി വൃത്തിയാക്കുക.
വിനോദും കൂട്ടുകാരും ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
അങ്ങനെ അവന്റെ കോളനിയെ മാറാവ്യാധിയിൽ നിന്നും രക്ഷിച്ചു.
ഇതിൽ നിന്നും ആ കോളനിക്കാർക്ക് ഒരു കാര്യം മനസ്സിലായി.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഉണ്ടെങ്കിൽ മാത്രമേ
നല്ല ആരോഗ്യം കൈവരിക്കാൻ കഴിയുകയുള്ളു.

സാന്ദ്ര സി
2 B ജി.എൽ.പി.എസ്_പെരിമ്പടാരി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ