പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ/അതിജീവനത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups parappa (സംവാദം | സംഭാവനകൾ) ('{{BoxTop3 |തലക്കെട്ട് =അതിജീവനത്തിന്റെ കഥ |color=3<!--color1-->}} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:BoxTop3

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം മലയാളികളുടെ ഒത്തൊരുമയുടെ നാട് ഒരിക്കൽ ആ നാടിന്റെ മണ്ണ് നിശ്ചലമായി രാത്രിയുടെ ഏകാന്തത ആ പാതയെ ഉറക്കി ആ നാടിനെ വലിയൊരു പ്രശ്നം വേട്ടയാടി. അത് ആ നാട്ടിലെ മാത്രമല്ല, ലോകത്തിലെതന്നെ പ്രശ്നമാണ്. പക്ഷേ ആ നാട് ആ പ്രശ്നത്തെ അതിജീവിച്ചു. കോവിഡ് 19 കൊറോണ വൈറസ് ഈ മഹാമാരിക്ക് മരുന്നുകളില്ല. പക്ഷേ ഈ ഈ വൈറസുമായി യുദ്ധം ചെയ്യാൻ ഒറ്റക്കെട്ടായി മുന്നേറി. പരാജയത്തിന് വഴിയൊരുക്കിയില്ല. കേരളം സന്തോഷത്തോടെ ഉയരണം എന്ന ലക്ഷ്യത്തോടെ മുന്നേറി. പലരിലും വൈറസ് പ്രവേശിച്ചു. അവർ തളർന്നില്ല നാടിന്റെ നന്മയ്ക്കായി പൊരുതി. ഉറങ്ങിക്കിടന്ന മണ്ണിൽ പ്രതിരോധം ഉയർന്നു. എന്തും നേരിടാൻ തയ്യാറായി കാവലായി സംരക്ഷകരായി ആ നാട്ടിലെ പോലീസുകാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ മന്ത്രിമാർ ജനങ്ങൾ അതിജീവനത്തിന് ഒരുങ്ങി. ജനങ്ങളെ ബോധവൽക്കരിക്കാൻ രോഗപ്രതിരോധത്തിനായി ലോക് ഡൗൺ ഏർപ്പെടുത്തി. അതിർത്തികൾ അടച്ചു. മാസ്ക്കുകളുടെ ഗണ്യമായ കുറവ് തയ്യൽ തൊഴിലാളികൾ നികത്തി. സന്നദ്ധ സംഘടനകൾ പാവപ്പെട്ടവർക്ക് പൊതിച്ചോർ നൽകി. ബ്രേക്ക് ദി ചെയിൻ എന്നതിന്റെ ഒന്നാംഘട്ടം വിജയകരമായി നടന്നു. കാട്ടുതീ പോലെ പടരുന്ന കൊറോണ യെ നമുക്ക് പിടിച്ചു കെട്ടണം അതിജീവിക്കണം പ്രതിരോധമാണു മരുന്ന്. പ്രതിരോധിക്കാം അതിജീവിക്കാം കൈകോർത്ത് മുന്നേറാം.

ഫലകം:BoxBottom3