ഉള്ളടക്കത്തിലേക്ക് പോവുക

എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി

നമ്മുടെ രാജ്യത്ത് വന്നു പിടിപെട്ട
കൊറോണയെന്ന മഹാവ്യാധി
മനുഷ്യശരീരം കാർന്നു തിന്നുന്ന
മരുന്നുകളില്ലാത്ത മഹാവ്യാധി.

ജീവിത ചക്രങ്ങൾ ഭേദിച്ചുകൊണ്ട്
കടന്നു വന്നൊരു വില്ലനായി
തൊട്ടും പിടിച്ചും ജനങ്ങളെ
മൊത്തമായ് ചേർത്തങ്ങു യാത്രയാക്കി.

ഒരുപിടി മോഹങ്ങൾ നെ‍‍‍ഞ്ചോടു ചേർത്തുകൊ-
ണ്ടൊരു സ്വപ്നം പോലവർ യാത്രയായി
നമ്മുടെ മുമ്പിൽ ദൈവങ്ങളെപ്പോൽ
നമ്മളെ കാക്കുന്ന ഡോക്ടർമാരും.

ജീവിത യാതനകളെല്ലാം സഹിക്കുന്ന
മാലാഖമാരായ നേഴ്സുമാരും
അവരുടെ വാക്കുകൾ കേട്ടിടേണം
നമ്മുടെ രാജ്യത്തിൻ ജീവനായി.

ആദിത്യ കൃഷ്ണ
4 B എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത