ഉള്ളടക്കത്തിലേക്ക് പോവുക

എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

നമ്മുടെ രാജ്യത്ത് വന്നു പിടിപെട്ട
കൊറോണയെന്ന മഹാവ്യാധി
മനുഷ്യശരീരം കാർന്നു തിന്നുന്ന
മരുന്നുകളില്ലാത്ത മഹാവ്യാധി.
         ജീവിത ചക്രങ്ങൾ ഭേദിച്ചുകൊണ്ട്
         കടന്നു വന്നൊരു വില്ലനായി
         തൊട്ടും പിടിച്ചും ജനങ്ങളെ
         മൊത്തമായ് ചേർത്തങ്ങു യാത്രയാക്കി.
ഒരുപിടി മോഹങ്ങൾ നെ‍‍‍ഞ്ചോടു ചേർത്തുകൊ-
ണ്ടൊരു സ്വപ്നം പോലവർ യാത്രയായി
നമ്മുടെ മുമ്പിൽ ദൈവങ്ങളെപ്പോൽ
നമ്മളെ കാക്കുന്ന ഡോക്ടർമാരും.
           ജീവിത യാതനകളെല്ലാം സഹിക്കുന്ന
           മാലാഖമാരായ നേഴ്സുമാരും
           അവരുടെ വാക്കുകൾ കേട്ടിടേണം
           നമ്മുടെ രാജ്യത്തിൻ ജീവനായി.

ആദിത്യ കൃഷ്ണ
4 B എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത