08:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അത്യാഗ്രഹം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി തൻ മടിത്തട്ടിൽ മയങ്ങി നമ്മൾ
സുഖവും സൗഭാഗ്യവും വാരിക്കൂട്ടി
എങ്കിലും മനുഷ്യാ നിൻ അത്യാഗ്രഹം
ഭുമി തൻ ചോര ഊറ്റിക്കുടിച്ചു
ഓർക്കുക നീ ഇതിൻ ഫലം
വേനലായ് പ്രളയമായ് മഹാമാരിയായ്
അവതരിച്ചിരിക്കുന്നു പ്രകൃതിയിന്ന്
ഈ വ്യഥയോർത്ത് ഇന്ന് കരയുവാനർഹമില്ല
മനുജാ ..... ഇതു നിൻ കർമ്മഫലമൊന്നുമാത്രം