കൊറോണ
<poem>

ഭൂമി വിറക്കുന്നു കോറോണേ നിൻ മുൻപിൽ ചൈനയിൽ പിറന്ന നീ ലോകമെമ്പാടുമായി

ഭൂമിയിലെ സ്വർഗ്ഗമായി കണ്ട- രാജ്യങ്ങൾ ഇന്ന് മരണത്തിനു നിഴലിൽ

ഒഴിഞ്ഞു ആരാധനാലയങ്ങൾ നിന്നാൽ ശൂന്യമായി തെരുവുകൾ കടകമ്പോളങ്ങൾ

ജാതി മത രാഷ്ട്രീയ ഭേദമന്യേ കൊറോണ തൻ പേരിൽ പ്രകമ്പനം കൊള്ളുന്നിതാ ലോകം

മനുഷ്യനും ശാസ്ത്രവും തോറ്റിതാ നിൻ മുമ്പിൽ പാവമീ മനുഷ്യരെ എന്തിനായി കൊന്നു നീ

കൊറോണേ അണുബാതെ തകർക്കും നിൻ കണ്ണിയെ മനുഷ്യനാൽ സാധിക്കും കൊറോണേ നിൻ നാശം

ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ നിൻ നൃത്തം മതിയാക്കി പോകൂ നീ കൊറോണേ

അലൻ സിജു
7 B സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത