ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവന്റെ കാവലാൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ജീവന്റെ കാവലാൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ജീവന്റെ കാവലാൾ


           പരിസ്ഥിതി എന്നത്  നമുക്ക് ഭൂമി കനിഞ്ഞു നൽകിയ വരദാനമാണ്. അതിലെ ഒരു ചെറിയ സൃഷ്ടികളാണ് നമ്മൾ. നല്ല ശുദ്ധവായുവും തണലും നൽകാൻ മരങ്ങൾ തന്നു. മനസ്സിന് കുളിർമ നൽകുന്ന തരത്തിലുള്ള മനോഹരമായ കാഴ്ചകൾ സൃഷ്ടിച്ചു. ജീവിതം എന്ന മഹാ യാത്രയിൽ നമുക്ക് വളരാനും സന്തോഷിക്കാനും ഉള്ള സാഹചര്യങ്ങൾ നമ്മുടെയെല്ലാം അമ്മയായ ഭൂമി ദേവത അറിഞ്ഞു നൽകിയിരുന്നു.
           പച്ചപ്പട്ടു വിരിച്ച കണ്ണെത്താദൂരത്തോളം കടൽപോലെ,  ആകാശംപോലെ നീണ്ടുനിന്ന വയലേലകൾ. ദൂരത്ത് ഒരു നിഴൽപോലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ. ദൂരെ എവിടെയോ നിന്ന് നമ്മളെ തലോടാൻ ആയി എത്തുന്ന ഇളം കാറ്റുകൾ. സൂര്യൻ തന്റെ പ്രഭയാൽ അനുഗ്രഹീതം ആക്കിയ അതിമനോഹരമായ നമ്മുടെ പരിസ്ഥിതി. എന്നാൽ അത് ഇന്നത്തെ തലമുറകൾക്ക് വെറും പാഴ് വാക്കായി മാറിയിരിക്കുന്നു. മാലിന്യങ്ങളും,  മാരകമായ അസുഖങ്ങളും,  വിട്ടുമാറാത്ത വൈറസുകളും ആണ് ഇന്നത്തെ ലോകം.  മനുഷ്യൻ അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പരിസ്ഥിതിയെ അങ്ങേയറ്റം ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. എന്തിനെയും കച്ചവട മനോഭാവത്തോടെ കാണുന്ന ഇന്നത്തെ മനുഷ്യൻ നമ്മുടെ ജീവന്റെ  അടിസ്ഥാനമായ പരിസ്ഥിതിയെ വിപണനമൂല്യം ഉള്ള  ഒരു വസ്തുവായി മാത്രം കണക്കാക്കുന്നു. പച്ചപ്പിനെ അംശം ഇവിടെ വളർത്തുന്നതിനു പകരം വെട്ടി കുറയ്ക്കുകയാണ് ഇന്ന്. ഇതിന്റെ ഭാഗമായി വരുന്ന മറ്റു പ്രശ്നങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. വരുംതലമുറകൾക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ ഇവർ തിരിച്ചറിയുന്നില്ല. ഇന്നത്തെ പരിസ്ഥിതി മലിനീകരണത്തിന് ഒരു വലിയ പങ്കുവഹിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഇതിന്റെ ഇലാസ്തിക സ്വഭാവം ആണ് ഇതിന്റെ ഉപയോഗം വർദ്ധിക്കാനുള്ള ഒരു കാരണം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്ന തിനുപകരം പുനരുപയോഗം ചെയ്താലും തുണിസഞ്ചികൾ ഉപയോഗിച്ചാലും ഇതിന്റെ അമിതമായി ഉപയോഗത്തിൽ നിന്ന് രക്ഷനേടാൻ സാധിക്കും. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന വാതകം നമ്മുടെ പരിസ്ഥിതിയെ വളരെയധികം ദോഷം ചെയ്യുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന ഹാനികരമായ പുകയും നമ്മുടെ പരിസ്ഥിതിക്ക് ഭീഷണിയാണ്. വാഹനങ്ങളെ ആഡംബര സൂചിക ആയി ആണ് ഇന്നത്തെ ലോകം കാണുന്നത്. അതിനാൽ തന്നെ ഇന്ന് നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും വീടുകളിലുള്ള വാഹനങ്ങളുടെ എണ്ണവും നശിക്കാൻ പോകുന്ന ഈ ലോകത്തിന് പുത്തരിയല്ല. കുന്നുകൾ ഇടിച്ചു വയലുകളും തണ്ണീർത്തടങ്ങളും നികത്തി പരിസ്ഥിതിയെ ആഘാതം ഏൽപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് വർദ്ധിച്ചുവരികയാണ്. അറവുശാലകളിലെ മാലിന്യങ്ങളും പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്കുകളും കൊണ്ട് ഒരു പൊട്ടിത്തെറിയുടെ അരികിൽ എത്തി നിൽക്കുകയാണ് ജലാശയങ്ങൾ. ആ പൊട്ടിത്തെറിയാണ് 2018- 19 ലെ പ്രളയം. അത് മനുഷ്യൻ ഒരു താക്കീത് ആണെന്ന് വിചാരിച്ചു. എന്നാൽ അല്ല മനുഷ്യൻ അതുകൊണ്ടും പഠിച്ചില്ല. അടുത്തത് എന്തെന്നറിയാതെ നിൽക്കുകയാണ് ഇന്നത്തെ ലോകം. ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടായതും,  ഡൽഹിയിലുള്ള ഇന്നത്തെ അതിഭീകരമായ അവസ്ഥയും പരിസ്ഥിതി മലിനീകരണത്തിന് വലിയ ഉദാഹരണങ്ങളാണ്. 
           പരിസ്ഥിതി മലിനീകരണം കുറക്കാനായി പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം അവസാനിപ്പിക്കണം. പഴയ കാലങ്ങളിലെ പച്ചപ്പ് തിരികെ ലഭിക്കണം. ആശ്വാസത്തിന്റെ  കാറ്റുകൾ നമ്മെ വന്നു  തലോടണം. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ചും ജലാശയങ്ങളെ സംരക്ഷിച്ചും പരിസ്ഥിതിയെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും. വരുംതലമുറകൾക്ക് സന്തോഷിക്കാനും തടസ്സങ്ങളില്ലാതെ ജീവിതം മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ നമ്മൾ നിറവേറ്റുക തന്നെ വേണം. ഇന്ന് തന്നെ നമുക്ക് തുടങ്ങാം ആ പഴയ ലോകത്തെ തിരിച്ചുകിട്ടാനുള്ള പ്രവർത്തനങ്ങൾക്കായി. പരിസ്ഥിതിക്ക് ഒരു കൈത്താങ്ങ് ആയി നമുക്ക്  മാറാം.
                                                                 ***************************************************************************