ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/ "വരവ് "
"വരവ് "
"മൈലാടുംകുന്ന് എന്നൊരു പ്രദേശം .അവിടെ ഒരുപാട് ജനങ്ങൾ ജീവിച്ചിരുന്നു .ആ നാട്ടിലെ ജനങ്ങൾക്ക് വൃത്തിയിൽ നടക്കാനും മറ്റും മടിയായിരുന്നു .അവിടുത്തെ രാജ്യതലവൻ അവരെ ഒരുപാട് ഉപദേശങ്ങൾ നൽകുമായിരുന്നു .അതൊന്നും അവരാരും അനുസരിക്കാറില്ല .അവർക്ക് ഒരുപാട് ഭക്ഷണം കഴിക്കണം ,ഒരുപാട് കിടന്നുറങ്ങണം.ജോലിക്കു പോയാലും നേരാവണ്ണം കുളിക്കുകയോ വൃത്തിയിൽ നടക്കുകയോ ചെയ്യാറില്ല.ഒരിക്കൽ ആ നാട്ടിൽ ഒരു വൈറസ് പിടിപെട്ടു.ഒരുപാട് ആളുകൾക്ക് അസുഖം വന്നു.രാജ്യതലവൻ ഉത്തരവിട്ടു.ആരും പുറത്തിറങ്ങരുത് ,കൂട്ടംകൂടി നിൽക്കരുത്.അസുഖം വന്നവരെ അവിടുത്തെ ആശുപത്രികളിൽ കൊണ്ടുപോയി,ചിലർ മരണപ്പെട്ടു.വൈറസ് പടർന്നു പിടിക്കാൻ തുടങ്ങി.രാജ്യതലവൻ വീണ്ടും ഉത്തരവിട്ടു.കൈകൾ സോപ്പിട്ട് വൃത്തിയിൽ കഴുകുക,മുഖാവരണം ധരിക്കുക.അനുസരണ ഇല്ലാത്ത ജനങ്ങൾ അതു അനുസരിച്ചു.അവർ പുറത്തിറങ്ങാതെയായി.അവർക്കു ഭക്ഷണം നേരാവണ്ണം കിട്ടാതെയായി.ഒരു വൈറസ് വന്നതിനാൽ അവർക്ക് അതും മനസ്സിലായി.നല്ല വൃത്തിയിൽ നടക്കാം,കൈകൾ എപ്പോഴും സോപ്പിട്ടു കഴുകാം .... അങ്ങിനെ മൈലാടും കുന്നിലെ ജനങ്ങൾ ആ നല്ല നാളെയുടെ "വരവും"കാത്തു ഇരിക്കുകയായി......! ഇപ്പോൾ നമുക്കും മനസിലാക്കാം നമ്മുടെ നാട്ടിൽ നാം അനുഭവിക്കുന്ന ഈ "കോവിഡ് -19"എന്ന മഹാമാരിയെ കുറിച്ച്."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ /കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം /കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 /കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ