ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര/അക്ഷരവൃക്ഷം/കൊറോണയുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PMLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയുടെ ലോകം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ ലോകം

കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും ചർച്ചയാകുന്ന ഒരു വിഷയമാണ് .ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങിയ ഈ വൈറസ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ വരെ വിഴുങ്ങിയിരിക്കുന്നു .ഈ വൈറസ് മൂലം ലോകത്തു മരണം രണ്ടുലക്ഷം കവിഞ്ഞു .ഓരോ മനുഷ്യനെയും കാർന്നു തിന്നുകയാണിത് .പത്രത്തിലെ ചെറിയ ഒരു പെട്ടിയിൽ കിടന്ന ഈ വാർത്ത ഇപ്പോൾ പത്രത്തിന്റെ എല്ലായിടങ്ങളിലും ഇടം പിടിച്ചിരുക്കുന്നു .ഒരു മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട പോലെയാണ് നമ്മൾ കോവിഡ് എന്ന മഹാമാരിയോട് പൊരുതുന്നത് .

                                       ഈ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നാം അഭിനന്ദിക്കേണ്ട ചിലരുണ്ട് .സ്വന്തം ജീവൻ പണയപ്പെടുത്തി ആത്മധൈര്യത്തോടെ പൊരുതുന്ന ആരോഗ്യപ്രവർത്തകരെയാണ് അതിലുപരി തൂവെള്ള വസ്‌ത്രമണിഞ്ഞു ഐസൊലേഷൻ വാർഡിലെ വാതിലിലൂടെ നിരന്തരം കയറിയിറങ്ങുന്ന നഴ്സുമാർ അല്ലെങ്കിൽ നമ്മുടെ മാലാഖമാർ .വൈറസിന്റെ പിടിയിൽ അകപ്പെട്ട രോഗികൾക്ക് ഏറ്റവും കൂട്ടാവുന്നത് ഇവരാണ് പി .പി ഈ. യും മുഖാവരണവും അണിഞ്ഞാണ് അവർ ഐസൊലേഷൻ വാർഡിൽ നിൽക്കുന്നത് .ഇത് മൂലം കൊടും ചൂട് അനുഭവപ്പെടുമെങ്കിലും അവർ അതെല്ലാം സഹിക്കുന്നു .അവരുടെ ധൗത്യം പൂർത്തിയാക്കുന്നത് വരെ അവർ പൊരുതുന്നു .സ്വന്തം കുടുംബത്തെ പോലും കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നത് അവരെ വലിയ ദുഃഖിതരാക്കുന്നില്ല.
                                   ഓരോ ദിവസം കൂടുംതോറും മരണ നിരക്കും കൂടുന്നു ,ഈ സാഹചര്യത്തിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ,കടുത്ത ഒരു പ്രഖ്യാപനം .ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും അതൊക്കെ സഹിക്കേണ്ടവരാണ് ജനങ്ങൾ .നിയന്ത്രണങ്ങൾ ശക്തമായതോടെ വാഹനങ്ങൾ മറ്റും റോഡിൽ ഇറക്കാതെയായി ,കടകൾ പകുതിയും അടച്ചു ,അങ്ങനെയെല്ലാം .ഭക്ഷണത്തിനു വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച നാം സ്വന്തം മണ്ണിൽ കൃഷിചെയ്യാൻ പഠിച്ചു .വാഹനങ്ങൾ ഓടാത്തതുമൂലം അന്തരീക്ഷമലിനീകരണത്തിനു കുറവുണ്ടായി ,അങ്ങനെയെല്ലാം .ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സർക്കാരിന് ഒരു വലിയ കയ്യടികൊടുക്കാം നമുക്ക് .

"ഭയം വേണ്ട .......ജാഗ്രത മതി ........അതിജീവിക്കും ......."

ഹന്നാമോൾ.കെ
6 c ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം