22:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29216(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായ്
വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ
പാഴായിപോകുന്നതെത്ര വേഗം
ലോകത്തിൻ ദുർവിധി ഈ വിധമാണങ്കിൽ
ഇനിയൊരു മോചനമില്ല പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ല-
ഭാവം നടിക്കുന്ന സോദരരെ
എല്ലാം ഒരമ്മതൻ മക്കളല്ലെ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ളനാൾ
നല്ലൊരു നളെ വിദൂരമല്ലെന്നോർക്ക
ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ