എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

ആശുപത്രി കിടക്കയിൽ കിടന്നിട്ടും അവൾ സന്തോഷിച്ചിരുന്നു. കാരണം അവളൊരു നഴ്സാണ് .ജീവവായു കിട്ടാതെ പിടയുമ്പോഴും അവർ പുഞ്ചിരിച്ചു .കാരണം അവളൊരു നഴ്സാണ്. പരിചരിച്ച രോഗിയെ രോഗം കാർന്നുതിന്നുമ്പോൾ അവൾ ആശ്വസിപ്പിച്ചു. ഞാൻ കൂടെയുണ്ട്. കൊറോണയെന്ന മഹാവ്യാധി ലോകം മുഴുവൻ പടരുകയാണ്.ഒരു നാൾ അയാൾ രോഗം മറികടന്ന് നന്ദി പറഞ്ഞപ്പോഴും അവൾ ചിന്തിച്ചു ഞാനൊരു മലാഖയാണ്. അവസാന ശ്വാസം പോകും വരെയും ഞാൻ പൊരുതുക തന്നെ ചെയ്യും. ഇപ്പോൾ അതേ കിടക്കയിൽ കിടന്നവൾ മൃതിയോടു പറഞ്ഞു. 'ഹേ മരണമേ.... നീ എന്നെ കൊണ്ടു പോയാലും സന്തോഷത്തോടെ ഞാൻ വരും, കാരണം ഞാനൊരു നഴ്സാണ് ' ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ചിന്തയോടെ കൊറോണയെന്ന ഇത്തിരിക്കുഞ്ഞനെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം

അപർണ്ണ .എ
5 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ