ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ വാഴും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വാഴും കാലം

കൊറോണ നാടു വാണീടും കാലം

മാനുഷരെല്ലാരുമൊന്നു
പോലെ
ആധികളോടെ വസിക്കും
കാലം
ആകെ മരണം പടരും
കാലം
ദേശങ്ങൾ, വേഷ രൂപാദി
കളോ
സാമ്പദ് പദവി സമൃദ്ധി
കളോ
ഭേദമില്ലാതെ പരന്നീടുന്നു
രോഗത്തിൻ വ്യാപ്തികളേ
റീടുന്നു
ശീലങ്ങൾ മാറ്റി നാം ജീവി
ച്ചെന്നാൽ
ശോഭനമായൊരു കാലം
വരും
മാനവർ തമ്മിലകലം
വേണം
മുഖാവരണമണിഞ്ഞി
ടേണം
കൈ കഴുകാനായിടയ്ക്കി
ടയ്ക്ക്
ആരും പറയാതങ്ങോർ
ത്തിടേണം
വ്യക്തിശുചിത്വമാണേറെ
നല്ലു
വേഗത്തിലോടിക്കാൻ
കോവിഡിനെ
അയൽപക്കബന്ധങ്ങൾ
ശക്തമാക്കാം
അകലത്തിൽ നിന്നങ്ങടു
ത്തുവാഴാം
മിത്രങ്ങൾ ചങ്ങാതിക്കൂട്ട
ങ്ങളെ
നേരിട്ട് കാണാതെ സ്നേ
ഹിച്ചീടാം
എന്തിനു ദൈവത്തെപ്പോ
ലും നമ്മൾ
ദേവാലയത്തിൽ തനിച്ചി
രുത്തി
തന്റെ തന്നുള്ളം തൃക്കോ
വിലാക്കി
മാനവശക്തിയെ ദൈവ
മാക്കി
ഉത്സവാചാരങ്ങൾ വേണ്ടെ
ന്നായി
പൂരവും കല്യാണമേള
ങ്ങളും
ലാളിത്യം ജീവിതമന്ത്ര
മായി
യാത്രകൾ മിക്കതും വേണ്ട
ന്നായി
വീട്ടിലെ ഭക്ഷണം നാവി
നേറെ
ഹോട്ടലിനേക്കാൾ പ്രിയ
മുള്ളതായ്
പീഡനം മോഷണം കേൾ
പ്പാനില്ലാ
വാഹനാപകടമൊട്ടുമില്ലാ
മാലിന്യഭാണ്ഡങ്ങൾ പാത
വക്കിൽ
തള്ളുന്ന ശീലവും പോയ്
മറഞ്ഞു
പ്രായമുള്ളാളുകൾ സൗഖ്യ
ത്തോടെ
പ്രായം മറന്നു രസിച്ചീടുന്നു
അൻപാർന്ന വാക്കിനാൽ
വീടിന്നകം
അംഗങ്ങളെത്തമ്മിൽ
ബന്ധിക്കുന്നു
കൂടുമ്പോളിമ്പമാണോരോ
വീടും
അല്ലാത്തവയും നാമോർ
ത്തിടേണം
സേവനം ലക്ഷ്യമായ് വർ
ത്തിക്കുന്ന
മണ്ണിലെ മാലാഖക്കൂട്ടരെ
നാം
എത്ര മാനിച്ചാലും പോരാ
പോരാ
യുദ്ധക്കളത്തിലെപോരാളി
കൾ
കാക്കിയണിഞ്ഞ നിയമ
പാലർ
മാധ്യമവർഗവും അങ്ങനെ
താൻ
സന്നദ്ധസേവകർ നാടു
നീളെ
പേടികൂടാതെത്തും ആശാ
വർക്കേഴ്സ്
ആയുരാരോഗ്യവും ആന
ന്ദവും
 എന്നും നിറയട്ടെ മേൽക്കു
മേലായ്

നിഷ.എം കെ
HSTമലയാളം ഗവ.ഹെെസ്കൂൾ തത്തപ്പിളളി
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത