മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണക്കാലം (സാമൂഹിക അകലം)

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം (സാമൂഹിക അകലം)

കൊറോണക്കാലം (സാമൂഹിക അകലം) ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ എന്ന മഹാമാരിയുടെ പിടിയിലാണ്. കൊറോണ ജനങ്ങളെ മാത്രമാണ് വേട്ടയാടുന്നത് അതിൽ ജാതിയോ മതമോ എന്ന വ്യത്യാസമില്ല. മനുഷ്യരുടെ ചീത്ത സ്വഭാവത്തിന് ദൈവത്തിന്റെ ഒരു പ്രതികാരം ആയി ഇതിനെ കണക്കാക്കാം. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു, ചെറിയ കുഞ്ഞുങ്ങൾ പോലും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നു. കഞ്ചാവും കളവു മദ്യവും മറ്റെല്ലാ ദുസ്വഭാവങ്ങളും വർദ്ധിച്ചുവരുന്നു ഇതെല്ലാം ഒരു പരിധിവരെ പിടിച്ചു കെട്ടാൻ ഈ കൊറോണക്കാലം സാധിച്ചു. മാത്രമല്ല എല്ലാവരെയും പുറത്തിറങ്ങാൻ കഴിയാത്ത വിധം ലോക്ഡൗണിലുമാക്കി. കൊറോണ വന്നതോടെ നാടും നഗരവും എല്ലാ കച്ചവടവും വ്യവസായവും നിലച്ചു. എന്നാൽ ദൈവത്തിന്റെ സൃഷ്ടികളായ പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു കൊറോണയും ലോക്ഡൗണുമില്ല. ഒരുനാൾ വിത്തെറിഞ്ഞാൽ ഒരുനാൾ കൊയ്യാമെന്ന പോലെ നാം ചെയ്ത ചെയ്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.കൊറോണ എന്ന മഹാമാരിയെ തടയാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

മുഹമ്മദ് ഫർസിൻ സി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ