വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കവിത* കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14619 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 3 }} <center> <poem> ചക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

ചക്ക കാമ്പ് കൂമ്പ് ചേമ്പ്
മുരിങ്ങാക്കായും ഇലയും പിന്നെ
റേഷനരിയുടെ ചോറും നിറയെ
താടി വളർന്നും മീശ വളർന്നും
മുട്ടോളം മുടി താനേ വളർന്നും
തൊട്ടാൽ അയിത്തം കാട്ടും കാലം
ദൈവം അവധിയിൽ പോയതു കാലം
ആൾദൈവങ്ങൾ ഓൺലൈനായി .
വിരുന്നിനു പോലും കൈ കഴുകാത്തോർ
ഇപ്പോഴെന്തൊരു മാന്യൻ ബഹുകേമൻ
നാലു കാലേൽ ഇഴഞ്ഞു നടന്നവൻ
മര്യാദ രാമന്മാരായി മാറി.
കോവിഡ് ലോകം വാണൊരു കാലം
മാനുഷ്യരെല്ലാരും ഒന്നായി…..

ശിഖവത്സരാജ്
4 വി.ജി.എസ്.എൽ.പി സ്കൂൾ, മാനന്തേരി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത