വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കവിത* കൊറോണക്കാലം

കൊറോണക്കാലം

ചക്ക കാമ്പ് കൂമ്പ് ചേമ്പ്
മുരിങ്ങാക്കായും ഇലയും പിന്നെ
റേഷനരിയുടെ ചോറും നിറയെ
താടി വളർന്നും മീശ വളർന്നും
മുട്ടോളം മുടി താനേ വളർന്നും
തൊട്ടാൽ അയിത്തം കാട്ടും കാലം
ദൈവം അവധിയിൽ പോയതു കാലം
ആൾദൈവങ്ങൾ ഓൺലൈനായി .
വിരുന്നിനു പോലും കൈ കഴുകാത്തോർ
ഇപ്പോഴെന്തൊരു മാന്യൻ ബഹുകേമൻ
നാലു കാലേൽ ഇഴഞ്ഞു നടന്നവൻ
മര്യാദ രാമന്മാരായി മാറി.
കോവിഡ് ലോകം വാണൊരു കാലം
മാനുഷ്യരെല്ലാരും ഒന്നായി…..

ശിഖവത്സരാജ്
4 വി.ജി.എസ്.എൽ.പി സ്കൂൾ, മാനന്തേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത