എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
മനനം ചെയ്യാൻ കഴിവുള്ളവരാണ് മനുഷ്യൻ. ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് കുറവുകളും ബലഹീനതകളും മാത്രം നൽകിയല്ല, പകരം ആരോഗ്യവും ആയുസ്സും ചിന്തിക്കാനുള്ള കഴിവും സകല വികാരങ്ങളും നൽകിക്കൊണ്ടാണ്. സഹജീവിയെ കൂടുതൽ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങൾ അവരെ സഹായിക്കുവാനുള്ള കടമ ഒരോ വ്യക്തിയുടേതും ആണ്. ആരോഗ്യ ദൃഢഗാത്രരായ വ്യക്തികളാണ് സമൂഹത്തെ നില നിർത്തുന്നത്. പരിസ്ഥിതി ബോധവൽക്കരണത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. പാരിസ്ഥിതിക വിഷയങ്ങൾ ലോകത്തിലെ മുഴുവൻ ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരികയാണ് ഈ ദിനത്തിൻ്റെ ഉദ്ദേശ്യം. നമ്മുടെ അറിവിൽ ജീവനുള്ള ഒരേ ഒരു ഹരിതഗൃഹം ഭൂമി മാത്രമാണ് .എന്നാലിന്ന് ആ ഹരിതഗൃഹത്തിൻ്റെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിത്വമില്ലായ്മയും പരിസര ശുചിത്വമില്ലായ്മയുമാണ് ഇതിന് കാരണം. ഏറെ ബുദ്ധി നൽകി സൃഷ്ടിച്ച മനുഷ്യൻ ഇന്ന് ഒന്നും ചിന്തിക്കാതെയാണ് പ്രവർത്തിക്കുന്നത് .പെട്രോളിയം ഉൽപ്പന്നങ്ങൾ, കൽക്കരി ജൈവവസ്തുക്കൾ ഉപയോഗിച്ചുള്ള ഭൂമി കത്തിക്കൽ ഇവ പരിസ്ഥിതി മലിനമാക്കുകയും മനുഷ്യനെ രോഗികളായി മാറ്റുകയും ചെയ്യുന്നു. ഭൂമിയിൽ നാം ഉണ്ടാക്കുന്ന മലിനീകരണതാൽ പൊലിഞ്ഞു പോകുന്ന അനേകം ജീവനുകൾ ഉണ്ട് .ഇനിയെങ്കിലും നമുക്ക് നമ്മുടെ പരിസരത്തെ വൃത്തിയാക്കി സൂക്ഷിക്കാം. ഇതിലൂടെ ശുചിത്വം ഉറപ്പു വരുത്താം രോഗങ്ങളെ തടയാം നല്ലൊരു നാളെയ്ക്കായി നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം, അതിനായി ആ ലക്ഷ്യത്തിനായി സ്വപ്നം കാണാം . "സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നം കാണുക സ്വപ്നങ്ങൾ ചിന്തകളായി മാറും ചിന്തകൾ പ്രവർത്തിയിലേക്ക് നയിക്കും " എപി ജെ അബ്ദുൽ കലാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ