ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് 2019-2020


പ്രധാനപ്രവർത്തനങ്ങൾ
രണ്ടാമത്തെ ക്ലബ്ബിന്റെ (2019-2021) രൂപീകരണം

2018-2019വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം സ്റ്റാന്റേർഡിലേക്ക് പോയിക്കഴിഞ്ഞു. അവർക്ക് ചില അസൈൻമെന്റ് പ്രവർത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. ഈ വർഷം ക്ലബ്ബിന്റെ സജീവ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നത് ഒമ്പതാം തരത്തിൽ പഠിക്കുന്ന പുതിയ അംഗങ്ങളാണ്. 2019-2021 ബാച്ച് എന്ന പേരിലാണ് രണ്ടാമത്തെ ക്ലബ്ബംഗങ്ങൾ അറിയപ്പെടുക. ഈ വർഷം അവർക്ക് പരിശീലനവും ക്യാമ്പുകളുമൊക്കെയുണ്ട്.

ക്ലബ്ബംഗങ്ങൾ 2019-2021

അംഗങ്ങളുടെ പട്ടിക (2019-21)
ക്രമ നം. അ‍ഡ്മിഷൻ നം. പേര് ക്രമ നം. അ‍ഡ്മിഷൻ നം. പേര്
1 7150 ഹസൻ ഷാ എസ്. 2 7151 ആസിഫ് എം.
3 7159 ബിബിൻ ബി. 4 7164 ആദിത്യ സുനിൽ
5 7165 ജിതേഷ് എ. 6 7166 പ്രഷ്യമോൾ എസ്.എൽ.
7 7168 രാഖി കൃഷ്ണൻ ടി. 8 7170 സംഗീത എസ്.
9 7199 ശ്രീലക്ഷ്മി പി. 10 7329 മീനാക്ഷി എസ്.
11 7492 അലക്സ് റോബിൻ റോയ് 12 7525 ആദിത്യൻ ബി.
13 7533 രാഹുൽ കെ.എം. 14 7538 അൽ ഫഹദ് എസ്.
15 7560 സാനിയ എസ്. 16 7565 ഹുസ്ന കെ.
17 7650 മുഹമ്മദ് ഇർഫാൻ എസ്. 18 7780 വിഘ്നേഷ് ശങ്കർ
19 7781 സൂരജ് ഡി. 20 7782 അൻഷാ ജോൺ
21 7804 ആദർശ് ഡി.

ലിറ്റിൽ കൈറ്റ്സ് (Std.9) പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രിലിമിനറി ക്യാമ്പ് 22.06.2019ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു ക്യാമ്പ്. ആർ.പി.മാരായി കോയിക്കൽ സ്കൂളിലെ രാജു സാറും മങ്ങാട് സ്കൂളിലെ ജയാ ബെൻ ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. കോയിക്കൽ സ്കൂൽ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ മിറാന്റ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. കമ്പ്യൂട്ടർ ഉപകരണങ്ങളെപ്പറ്റി അറിവ് നല്കുന്ന സെഷൻ, ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും ഹൈടെക്ക് പ്രോജക്ടിനെയും പരിചയപ്പെടുത്തുന്ന സെഷൻ, സ്കാച്ച്, ഹാർഡ്‍വെയർ,MITആപ്പ് എന്നിവ പരിചയപ്പെടുത്തുന്ന സെഷനുകൾ. വൈകിട്ട് നാലരയോടെ ക്ലാസ്സ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - ചിത്രങ്ങൾ


ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ചിലേക്കുള്ള (2019-2022) അഭിരുചിപ്പരീക്ഷ

2019 ജൂൺ 29 വെള്ളിയാഴ്ച, ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാം ബാച്ചിലേക്ക് (2019-2022) അഡ്മിഷൻ നേടുന്നതിനുള്ള അഭിരുചിപ്പരീക്ഷ നടന്നു. ആകെ 48 വിദ്യാർത്ഥികൾ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും ഉയർന്ന സ്കോർ നേടിയ 22വിദ്യാർത്ഥികളെ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചിപ്പരീക്ഷ - ചിത്രങ്ങൾ


ലിറ്റിൽ കൈറ്റ്സ് (Std.9) വിദഗ്ദ്ധപരിശീലനം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ബാച്ചിന് ഒരു എക്സ്പർട്ട് ക്ലാസ്സ് 2019 ആഗസ്റ്റ് 3 ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.ജയച്ചന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ‍കരിക്കോട് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്.ലെ സുനീർ സാറായിരുന്നു ആർ.പി. MIT ആപ്പ് ഇൻവെന്ററിലൂടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്കു നല്കിയത്. വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്. എല്ലാ കുട്ടികളെക്കൊണ്ടും ആപ്പ് ഉണ്ടാക്കിച്ചു. ഇന്റർ നെറ്റിൽ നിന്ന് പ്രോഗ്രാമുകളെടുത്ത് എങ്ങനെ ഉപയോഗിക്കാമെന്നും കുട്ടികളെ പഠിപ്പിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ.രാജു എസ്, കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.റെജി ബി.എസ്., സ്കൂൾ പ്രൈമറി എസ്.ഐ.ടി.സി. ശ്രീമതി.ഷീന എന്നിവരും ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ 9.30 മണിക്ക് തുടങ്ങിയ ക്ലാസ്സ് ഉച്ചയ്ക്ക് 1.00 മണിക്ക് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് (Std.9) വിദഗ്ദ്ധപരിശീലനം - ചിത്രങ്ങൾ


ലിറ്റിൽ കൈറ്റ്സ് (Std.9) ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ലെ ബാച്ചിന്റെ ഏകദിന ക്യാമ്പ് 05.10.2019ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു ക്യാമ്പ്. ആർ.പി.മാരായി കോയിക്കൽ സ്കൂളിലെ രാജു സാറും മങ്ങാട് സ്കൂളിലെ ജയാ ബെൻ ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.ജയച്ചന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആനിമേഷനും പ്രോഗ്രാമിംഗിനും കൂടുതൽ പ്രാധാന്യം നല്കുന്ന ക്ലാസ്സുകളാണ് കുട്ടികൾക്ക് നല്കിയത്. കുട്ടികളെ ഗ്രൂപ്പ് തിരിച്ചാണ് പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചത്. അതിന്റെ വാശിയും മത്സരവും പ്രകടമായിരുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു. വൈകിട്ട് നാലരയ്ക്ക് ക്ലാസ്സ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - ചിത്രങ്ങൾ


ലിറ്റിൽ കൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പ് കോയിക്കൽ സ്കൂളിൽ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2020 ലെ കൊല്ലം ഉപജില്ലാ ക്യാമ്പ് 2019 നവംബർ 29 ശനിയാഴ്ച, ഡിസംബർ 1 ഞായറാഴ്ച എന്നീ ദിവസങ്ങളിലായി കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ടി.കെ.ഡി.എം. ഗവ.എച്ച്.എസ്.എസ്. കടപ്പാക്കട, എൽ.എം.എസ്.എച്ച്.എസ്. കൊല്ലം, ജി.എച്ച്.എസ്.എസ്.മങ്ങാട്, എം.എസ്.എം.എച്ച്.എസ്.എസ്.ചാത്തിനാംകുളം, വി.വി.എച്ച്.എസ്.എസ്.അയത്തിൽ, ജി.എച്ച്.എസ്.എസ്. കോയിക്കൽ എന്നീ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. കോയിക്കൽ സ്കൂളിലെ രാജു സാറും റെജി ടീച്ചറും വള്ളിക്കീഴ് സ്കൂളിലെ ഇന്ദിര ടീച്ചറും ചാത്തിനാങ്കുളം സ്കൂളിലെ ദിലീപ് സാറും ആണ് ആർ.പി.മാരായി ക്ലാസ്സുകൾക്ക് നേതൃത്വം നല്കിയത്. 29/11/2019 രാവിലെ 9.30 നു് കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ശ്രീ. മാത്യൂസ് എസ്. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. രാവിലത്തെ പൊതു സെക്ഷനു ശേഷം കുട്ടികളെ രണ്ടു ബാച്ചാക്കി തിരിച്ചു. ഒരു സെക്ഷനു് ആനിമേഷനും മറ്റൊരു സെക്ഷനു് പ്രോഗ്രാമിംഗുമായിരുന്നു മേഖലകൾ. ആനിമേഷന്റെയും പ്രോഗ്രാമിംഗിന്റെയും വിശദമായ കാര്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനും വർക്കു ചെയ്യാനും കഴിയുന്ന ധാരാളം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ ഓരോരുത്തരം ചെയ്ത പ്രവർത്തനങ്ങൾ പ്രത്യേകം സേവും ചെയ്ത് സൂക്ഷിച്ചിരുന്നു. അതിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. രണ്ടു ദിവസവും എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു. 01/12/2019 ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് ക്ലാസ്സ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പ് - ചിത്രങ്ങൾ
ക്യാമ്പ് ഉദ്ഘാടനം
കൈറ്റ് ജില്ലാ കോഡിനേറ്റർ ക്യാമ്പ് സന്ദർശിച്ചപ്പോൾ
ക്ലാസ്സ് ദൃശ്യം ഒന്ന്
ക്ലാസ്സ് ദൃശ്യം രണ്ട്
ക്ലാസ്സ് ദൃശ്യം മൂന്ന്
ക്ലാസ്സ് ദൃശ്യം നാല്
കോയിക്കൽ സ്കൂളിൽ നിന്ന് പങ്കെടുത്തവർ
രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർ