ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ മഹാമാരി *
മഹാമാരി *
ജീവിതത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ച് ഒന്നിനേയും , ആരേയും വകവയ്ക്കാതെ മനുഷ്യൻ സുഖലോലുപതയിൽ ജീവിക്കുമ്പോൾ എല്ലാറ്റിനേയും വെട്ടിപ്പിടിക്കാനും എന്തിനേയും കൈക്കലാക്കാനും മാത്രം ഉള്ള മനസ്സ് ; ഒരു നിമിഷം പോലും ശ്വാസം വിടാൻ സമയം ഇല്ലാതെ സ്വന്തം വീട്ടിലുള്ള മറ്റുള്ളവരുമായി ഇരുന്ന് സംസാരിക്കാനോ അവരുമായി മറ്റ് ഒഴിവ് സമയം പങ്കിടാതെ എല്ലാ നിമിഷങ്ങളും ജോലിക്കും സമ്പാദ്യത്തിന്റെ തോത് ഉയർത്താനും വേണ്ടി അനു നിമിഷം നെട്ടോട്ടം ഓടുന്ന മനുഷ്യൻ . പെട്ടെന്നതാ ഒരു ദിനം മനുഷ്യരാശിയെ ആകമാനം ഞെട്ടിച്ചു കൊണ്ട് , ആരും ഒരു നിമിഷം പോലും പ്രതീക്ഷിക്കാത്ത സമയത്ത് അവൻ വന്നു . ഭൂരിപക്ഷം രാജ്യങ്ങളെയും പിടിച്ചടക്കി കൊണ്ട് അവൻ മനുഷ്യന്റെ മേൽ ആധിപത്യം സ്ഥാപിച്ചു . രാജ്യം അവന് "കൊറോണ" or "കോവിഡ്-19 " എന്ന് പേരിട്ടു .നമ്മുടെ ആരുടെയും അനുവാദമോ സമ്മതമോ കൂടാതെ ആ മഹാമാരി ഈ ഭൂമിയിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെയും അടുത്ത് എത്തിപ്പെട്ടു . എല്ലാവരും അവനെ ചെറുക്കാനായി അവരവരുടെ കൈയ്യിലെ ആയുധമെടുത്തു ." ശുചിത്വം " എന്നാണ് ആ ആയുധത്തിന്റെ പേര് . അവരവരുടെ വീട്ടിനകത്തിരുന്ന് , ശാരീരിക അകലം പാലിച്ച് , കൈകൾ ഓരോ മണിക്കൂറിലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സ്വന്തം വീടിനുള്ളിൽ ഇരിക്കാൻ മനുഷ്യന് നിർബന്ധിതനായി . ഓരോ രാജ്യത്തിന്റെയും ഭരണത്തലവന്മാർ ഈ വിപത്തിനെ ചെറുക്കനായി "ശുചിത്വ പാലനം" നടത്തുക എന്ന ആഹ്വാനവുമായി എത്തി . അങ്ങനെ ഒരു നിമിഷം പോലും സ്വന്തം വീട്ടിൽ കുടുംബാംഗങ്ങളോട് ഇരിക്കാനോ , സംസാരിക്കാനോ സമയം കിട്ടാതെ നടന്ന മനുഷ്യന് ഇതിനെല്ലാം ഇപ്പോൾ വേണ്ടുവോളം സമയമുണ്ട് . സ്വന്തം പറമ്പിൽ കിളയ്ക്കാനും , കുഞ്ഞു മക്കളോട് കളിക്കാനും , വൃദ്ധ മാതാപിതാക്കളോട് കുശലം പറയാനും , ഇപ്പോൾ ആവോളം സമയം കണ്ടെത്താൻ ഇന്ന് മനുഷ്യന് കഴിയുന്നു . പെയ്തു തീരാത്ത ഒരു മഹാമാരിയിൽ സംഭവിച്ച ഈ മാറ്റങ്ങൾ നല്ലതാണെന്നേ പറയാൻ കഴിയൂ .... എന്നാൽ ഇന്ന് , ഈ ഭൂമിയിലെ പല ഇടത്തുമുള്ള ധാരാളം മനുഷ്യർ ഈ മഹാമാരിയിൽ പെട്ട് ലോകം വിട്ട് പോയി . ഇനിയും ലോകം ഈ വിപത്തിനെ ചെറുക്കനായി മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ അവസ്ഥയിൽ , ഈ വിപത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്നും അനുഭവിച്ച്ക്കൊണ്ടിരിക്കുന്ന ലോക ജനതയുടെ നന്മയ്ക്കായി ഈ മഹാമാരി നമ്മുടെ ഭൂമിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തുടച്ച് നീക്കണമേയെന്ന് സർവശക്തനോട് പ്രാർത്ഥിക്കുന്നു .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം