എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം തകർത്ത കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻറെ അവധിക്കാലം തകർത്ത കോവിഡ്

എല്ലാ അവധിക്കാലത്തും ഉത്സാഹിച്ചു തകർത്തു നടന്നിരുന്ന ഞാൻ ഈ അവധിക്കാലത്തു പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നു. അമ്മയുടെയും ബന്ധുക്കളുടെയും വീട്ടിൽ പോയിരുന്ന ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ തന്നെ. ഒരു ഞായറാഴ്ച പോലും വീട്ടിലിരിക്കാത്ത അച്ഛൻ ഇപ്പോൾ എന്റെയും അമ്മയുടെയും കൂടെ ഞങ്ങളുടെ വീട്ടിലിരിക്കുന്നു. എന്തൊരദ്‌ഭുതം !..പക്ഷെ എന്റെ അവധിക്കാലം കോവിഡ് തകർത്തു. കൂട്ടുകാരോടോപ്പവും, ചേച്ചി ചേട്ടൻ മാരോടൊപ്പവും അവധി ആഘോഷിച്ചിരുന്ന ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് മാത്രമായി ഒതുങ്ങി. ഈ കോവിഡ്കാലത്ത് ഞാനും അച്ഛനും കൂടി കൃഷി ചെയ്തു. അമ്മയെന്നെ പാചകം പഠിപ്പിച്ചു. ഈ സമയത്ത് നിരവധി രാജ്യങ്ങൾ കോവിഡ് മൂലം കഷ്ടപ്പെടുകയാണ്. അവിടത്തെ ഗവണ്മെന്റും അതോടൊപ്പം ഡോക്ടർമാരും, നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും അവരവരുടെ കുടും ബങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നു, അവരുടെ രാജ്യത്തിനു വേണ്ടി. അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ നമ്മുടെ വീട്ടിൽ തന്നെ കഴിയുക എന്നതു മാത്രമാണ്. എന്നാൽ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ. അതിനാൽ ഞാനും പുറത്തിറങ്ങാതെ എന്റെ വീട്ടിൽ കഴിയുന്നു.

ശ്രേയ ടി. എസ്
9G എസ്.എൻ,എച്ച്.എസ്.എസ്.
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം