പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/കുഞ്ഞു പൈതങ്ങൾകൊരു ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
 അന്ന് പതിവ് പോലെ ഞാൻ സ്കൂളിൽ പോയി. കൂട്ടുകാരോടൊപ്പം കളിച്ചും രസിച്ചും നേരം ചിലവഴിച്ചു. പെട്ടെന്നാണ് ഹെഡ് മാസ്റ്റർ അസംബ്ലിക്ക് വിളിച്ചത്. മാഷ് പറഞ്ഞു :സ്കൂൾ പൂട്ടുകയാണ്. എപ്പോഴാണ്   തുറക്കുക എന്ന് അറിയില്ല. കൊറോണ പടർന്നു വരികയാണ്. ആൾകൂട്ടമുള്ള സ്ഥലത്ത് നിൽക്കരുത്. നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കണം. പുറത്തുള്ള കളികൾ ഒഴിവാക്കണം. ഞാൻ കൊറോണയെ അത്ര കാര്യമായി എടുത്തില്ലായിരുന്നു. അങ്ങനെ സ്കൂൾ പൂട്ടി. പത്ര വായന എന്റെ ഒരു ഹോബിയായിരുന്നു.കൊറോണയും കൂടി ആയപ്പോൾ ഞാൻ എപ്പോ ഴും പത്രം വായിക്കുമായിരുന്നു.പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴെല്ലെ അറിയുന്നത് ലോക്ക് ഡൌൺ പാസാക്കിയാതെന്ന്.അതും കൂടി വന്നപ്പോൾ എനിക്ക് തോന്നി കൊറൊണ അത്ര നിസാരമൊന്നും അല്ല എന്ന്.ഓരോ വാർത്ത കേൾക്കുമ്പോഴും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.അങ്ങനെ ഓരോ ദിവസവും കടന്ന് പോയി.അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ആ വീഡിയോ കണ്ടു.ആ വീഡിയോ എന്നെ വല്ലാതെ ദുഖിതയക്കി.ഒരു കുഞ്ഞ് അവളുടെ അമ്മ ഒരു നഴ്സ് ആണ്.കൊറൊണ ആയത് കൊണ്ട് നഴ്സ്മാരെ വീട്ടിലേക്ക് വിടുന്നില്ല.ആ കുഞ്ഞ് അമ്മയെ കാണാനായി വാശി പിടിക്കുന്നു.വിട്ടിൽ വരുന്നവരോട് ചോദിക്കുന്നു:എന്റെ അമ്മ എവിടെ ഈ ചോദിയതിനുമുമ്പിൽ ആരും പകച്ചുപോകും.എല്ലാ കുഞ്ഞുങ്ങൾക്കും അമ്മമാറോടുള്ള സ്നേഹം പറഞ്ഞ് അറിയിക്കാനാവില്ലല്ലോ.അങ്ങനെ ആ കുഞ്ഞിനെ അവളുടെ അച്ഛൻ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയി.ഹോസ്പിറ്റലിന്റെ മുമ്പിൽ ബൈക്ക് നിർത്തി  അവിടെ നിന്ന് തന്നെ അത് അവളുടെ അമ്മയെ കാണിച്ചുകൊടുത്തു.ആ കുഞ്ഞ് അമ്മയെ കണ്ടതും അമ്മയുടെ അടുത്ത് പോകാൻ കഴിയാതത് കൊണ്ട് ഒറ്റക്കരച്ചൽ.അവൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു:അമ്മേ വാ അമ്മേ വാ. ഇത് കേട്ടപ്പോൾ അവളുടെ അമ്മയ്ക്കും സഹിച്ചില്ല.അവളുടെ അമ്മയും അടുത്തുള്ള ജീവനക്കാരുടെയും കണ്ണ് നിറഞ്ഞു പോയി.എത്ര വേദനിപ്പിക്കുന്ന കാഴ്ച്ചയാ ണത്.ഇത് പോലെ തന്നെ വേറൊരു വാർത്ത ഞാൻ കേട്ടു. ഒരു കുഞ്ഞ് അവളുടെ ഉപ്പയെകാത്ത് നിൽക്കുകയാണ്. അവളുടെ ഉപ്പ ഒരു ആം ബുലെൻസ് ഡ്രൈവറാണ്.രോഗിഗളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനാൽ   അവർക്ക് വീട്ടിൽ വരാൻ കഴിഞ്ഞിരുന്നില്ല. ആ കുഞ്ഞ് എപ്പോഴും ഉപ്പയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമായിരുന്നു. അങ്ങനെ ആ കുഞ്ഞിന്റെ ഉമ്മ ഉപ്പയെ വിളിച്ചു പറഞ്ഞു. അപ്പോൾ ആ ഉപ്പ മേൽഉദേയോഘസ്തൻമാരോട് കാര്യം പറഞ്ഞു :എനിക്ക് എന്റെ വീടിന്റെ മുമ്പിലൂടെ ഒന്ന് പോയിക്കോട്ടെ. അങ്ങനെ അവർ സമ്മതിച്ചു.പിന്നെ ആ ഉപ്പ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞു.പിറ്റേന്ന് ആ കുഞ്ഞ് ഗെറ്റിന്റെ ആരികിൽ നിന്ന് ഉപ്പയെയും കാത്ത് നിൽക്കുകയാണ്. ഉപ്പയുടെ ആംബുലൻസ് വരുന്നതും കണ്ട് കുഞ്ഞിന് ഉമ്മ കാണിച്ചു കൊടുക്കുന്നു.പക്ഷെ ആ ഉപ്പ കൈ കൊണ്ട് കാണിക്കുക അല്ലാതെ പുറത്തിറങ്ങി തന്റെ ഓമന മകളെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഈ വാർത്ത കേട്ടത് മുതൽ എന്റെ മനസ്സിൽ ഈ കുഞ്ഞുപൈതങ്ങളെ കുറിച്ചുള്ള ഓർമ്മകളായിരുന്നു. ആ കുഞ്ഞുപൈസതങ്ങൾ ഉപ്പയെയും അമ്മയെയും കാണാതെ ഓരോ ദിവസവും ഇങ്ങനെ തള്ളിനീക്കുന്നു ണ്ടാവുമല്ലോ. എത്ര കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇദൊക്കെ സംഭവിച്ചത് ഈ കൊറൊണ എന്ന വൈറസ് കാരണമാണല്ലോ. ഇതിനെ   നാം ജാഗ്രതയോടെ വീക്ഷി ക്കേണ്ടതുണ്ട്. കൊറൊണ ബാധിച്ച് ഒരുപാട് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. നമുക്ക് ഇതിൽ ആശങ്ക വേണ്ട ജാഗ്രതയാണ് ആവിശ്യം. സർക്കാർ കർശനങ്ങളും നടപടികളും പാലിച്ചു  ഒറ്റക്കെട്ടായി നിന്ന്  നമുക്ക് കൊറൊണയെ അതിജീവിക്കാം
ഫാത്തിമ ഹന്ന വി പി
൪ A പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം