മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് എന്ന മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് എന്ന മഹാമാരി

നാം ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ് കഴിയുന്നത്. ഈ വൈറസിനെ നഗ്ന്നനേത്രം കൊണ്ട് കാണാൻ കഴിയില്ല. അത്ര ചെറുതാണീ വൈറസ്. ഇത് ആദ്യമായി ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കൊറോണ വൈറസ് മാരകരോഗം കൊണ്ട് 1ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചത് . ഈ മാരകരോഗം വർധിച്ചുവരുന്നതു കൊണ്ട് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിൽ മാത്രം 20,000 പേരാണ് മരിച്ചത്. ഇന്ത്യയിൽ 250-ന് മുകളിൽ മരണപ്പെട്ടു. 7500-ൽ പരം രോഗബാധിതരായി. കേരളത്തിൽ 2 പേരാണ് മരണപ്പെട്ടിരിക്കുന്നത് ഈ രോഗത്തിൽനിന്ന് രക്ഷനേടാൻ സാനിറ്റേഴ്സർ ഉപയോഗിച്ചു കൈ കഴുകണം. കൈകൾ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക. പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല മറക്കുക. നഖം വെട്ടി വൃത്തിയാക്കുക. പനിയോ ക്ഷിണമോ ഉണ്ടെങ്കിൽ സ്വയം ചികിത്സ നടത്താതെ ഡോക്ടർമാരെ വിളിക്കുക. പൊതുയോഗം കൂടാതിരിക്കുക. നാം മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. ഈ കൊച്ചു കൊച്ചു കാര്യങ്ങൾ പാലിച്ചാൽത്തന്നെ വൈറസിൽനിന്ന് പാതിരക്ഷനേടാൻ കഴിയും. വ്യക്തി ശുചിത്വമാണ് മുഖ്യ കാരണങ്ങളിൽ ഒന്ന്. പ്രാചിനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരിയിരിന്നു. വ്യക്തിശുചിത്വം നഷ്ട്ടപ്പെട്ടതോടുകൂടി രോഗങ്ങൾ രൂപം കൊള്ളുകയാണ് സർക്കാരിന്റെ നിയന്ത്രണങ്ങൾ പാലിക്കണം കൊറോണ വൈറസിനെ അതിവേഗത്തിലും കാര്യക്ഷമമായും നിയന്ധ്രിച്ചുവരികയാണ് കേരളം. സുരക്ഷിതത്വമാണ് കൊറോണ വൈറസിനെ നേരിടാനുള്ള ആയുധം...

ശ്രീതിക. ടി. കെ
6 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം