കുന്നുമ്മൽ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
2020 ജനുവരിയിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് രോഗബാധ ഇന്ന് ലോകം മുഴുവൻ പടർന്നുപിടിച്ച് നിരവധി ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഇത്രയും വലിയൊരു മഹാമാരി ഇതാദ്യമായിട്ടാണെന്ന് മുതിർന്നവർ പറയുന്നത് കേട്ടു.മാർച്ച് 10 മുതൽ ഞങ്ങൾക്ക് സ്കൂളിന് അവധി തന്നു. പിന്നീടങ്ങോട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത് .ടി .വിയിലും പത്രത്തിലും കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളായിരുന്നു നിറഞ്ഞ് നിന്നത് -ജനങ്ങളോട് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന നിയന്ത്രണം ഉണ്ടായിരുന്നു. പോകുമ്പോൾ തന്നെ മാസ്ക് ധരിച്ചേ പുറത്തിറങ്ങാൻ പാടുള്ളൂ അതുപോലെ തന്നെ കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകാനും നിർദ്ദേശം ഉണ്ടായിരുന്നു.കൂടാതെ ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാനും നിർദ്ദേശമുണ്ടായിരുന്നു. ഇന്ത്യ മുഴുവനും കോവിസ് 19 വ്യാപിക്കാൻ തുടങ്ങിയതോടെ പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക് ഡൗൺ എന്ന നിർദ്ദേശം വെച്ചു.അതോടെ രാജ്യം മുഴുവൻ നിശ്ചലമായി ആളുകൾ വീട്ടിൽ തന്നെ ഒതുങ്ങി കൂടി .അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്ന് പ്രവർത്തിച്ചു.വീടുകളിൽ ആവശ്യമായ സാധനങ്ങളൊക്കെ ചുമതലപ്പെട്ട വളണ്ടയർ മാർ എത്തിച്ചു തരും. ടി.വിയിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം എല്ലാ ദിവസവും കാണും. കിട്ടുന്ന വിവരങ്ങൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തും ആയിരക്കണക്കിനാളുകൾ കോവിഡ്19 ബാധിച്ച് മരിച്ചെന്നറിയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.കൂടാതെ കോ വിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കാര്യം വളരെ കഷ്ടം തന്നെ അവർ ജീവൻ പണയം വെച്ചാണ് അവരുടെ ജോലി ചെയ്യുന്നത് 'കൂടാതെ പോലീസുകാരും രാജ്യത്തിന് വേണ്ടി ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണ്.അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല. പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചാൽ കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ചെറുത്തു തോൽപിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ