എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേർക്കാഴ്ച <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേർക്കാഴ്ച

പ്രിയ്യപെട്ട കൂട്ടുകാരെ ഞാൻ ഇവിടെ പറയാൻ പോവുന്നത് നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന വൈറസ് നമ്മുടെ ജീവിതത്തിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.സർക്കാർ കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.ഈ വർഷത്തെ നമ്മുടെ വാർഷിക പരീക്ഷകൾ മുടങ്ങി.. നമ്മുടെ രക്ഷിതാക്കൾക്ക് ജോലിക്ക് പോവാൻ പറ്റാതായി. കല്യാണങ്ങളും ഉത്സവങ്ങളും ഇല്ലാതായി. ആഘോഷങ്ങളില്ലതെ വിഷുകാലവും കടന്നു പോയി. ഈ മഹാമാരിയിൽ നിന്നും രക്ഷപെടണമെങ്കിൽ നമ്മൾ വ്യക്തി ശുചിത്വവും, അകലവും പാലിച്ചേ മതിയാവൂ.അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുത് .പുറത്ത് പോകുന്നവർ മാസ്ക് ധരിക്കുകയും, കൂട്ടം കൂടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.പുറത്തു നിന്നും വന്നാൽ കൈകൾ നന്നായി സോപ്പിട്ട് കഴുകുകയും അതിനു ശേഷം കുളിച്ച് ഡ്രസ്സ് മാറുകയും ചെയുക. നമ്മുടെ അടുത്ത അദ്ധ്യയന വർഷം തുടങ്ങുമ്പോഴെക്കെങ്കിലും ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ നമുക്ക് പ്രാർത്ഥിക്കാം.

സാന്യ
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം