ഉള്ളടക്കത്തിലേക്ക് പോവുക

പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണുനീർ
തുരത്തണം തുരത്തണം നമ്മളീ ലോക ഭീതിയെ
ഭയപെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പട നയിച്ച് കൂടെയുണ്ട് സർക്കാരും
ഒരുമയോടെ കൂടെ നിന്ന് വിപത്തിനെ ചെറുത്തിടാം
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകറ്റിടാം
മുഖത്തു നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
കൈ കഴുകി കൈ തൊടാതെ പകർച്ചയെ അകറ്റിടാം
ഒത്തുകൂടൽ സൊറ പറച്ചിൽ ഒക്കെയും നിർത്തിടാം
വെറുതെയുള്ള ഷോപ്പിങ്ങുകൾ വേണ്ട വേണ്ട
പുറത്തു പോയി വീട്ടിൽ വന്നാൽ കൈകൾ കഴുകി വൃത്തിയാക്കിടാം
തകർക്കണം തുരത്തണം നമ്മളീ കൊറോണയെ
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽ തന്നെ നിൽക്കണം
ഭരണകൂട നിയന്ത്രണങ്ങൾ ഒക്കെയും പാലിച്ചീടണം
ഇനി ഒരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം
അനാവശ്യ യാത്രകൾ ഒക്കെയും ഒഴിവാക്കിടെണം
വൃദ്ധരും കൊച്ചുകുട്ടികളും വീടൊതുങ്ങി നിൽക്കേണം
ഒരുമയോടെ കരുതലോടെ നാടിൻ നൻമ്മക്കായ് നീങ്ങിടെണം
തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണുനീർ
തുരത്തണം തുരത്തണം നമ്മളീ ലോക ഭീതിയെ
മരണ ഭീതിയാം കൊറോണയെ

ലാമിയ. പി
4 എ പളളിപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത