എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19

നിപ്പ വന്നു വവ്വാലിലൂടെ, പ്രളയം വന്നു പ്രകൃതിയിലൂടെ, ഇപ്പോൾ കൊവിഡ് 19 എന്ന മഹാമാരി വിദേശ സന്ദർഷനം എന്ന പോലെ എല്ലാ രാജ്യങ്ങളെയും വിഴുങ്ങി നമ്മുടെ കൊച്ചു കേരളത്തിലും എത്തി . എന്നാൽ ഇവിടെ കോ വിഡ് 19 എന്ന മഹാമാരിക്ക് പിടിച്ച് നിൽക്കാൻ ആയില്ല. കാരണം , നമ്മുക്കിവിടെ ശക്തമായെരു മന്ത്രിസഭയും ആരോഗ്യ പ്രവർത്തകരും നീതി പാലകരും ഉണ്ട്. അവരുടെ കൂടെ ഒരുമിച്ച് നിന്ന് കൊവിഡ് എന്ന മഹാമാരിയെ തോൽപ്പിക്കാനാ ജാതിമത ഭേതമന്യേ ഒരു ജനക്കൂട്ടായിമ തന്നെ ഉണ്ട്.ഏത് മഹാമാരി വന്നാലും അതിനെ കൂട്ടായി ചേറുത്ത് തോൽപ്പിച്ച് അതിജീവിച്ച് മുൻ പോട്ട് പോകുവാൻ നമ്മുടെ കൊച്ചു കേരളത്തിൻ കഴിയും. കാരണം, നമ്മുടെ പൂർവികർ അതാണ് നമ്മളെ പഠിപ്പിച്ചത്.അതുകൊണ്ട് ഏത് വൈറസ് വന്നാലും അതിൻ അതികം കാലം പിടിച്ച് നിൽക്കുവാൻ കഴിയില്ലായെന്ന് നമ്മുടെ കൊച്ചു കേരളം കാണിച്ചു കൊടുത്തു.ഈ കൊച്ചു കേരളത്തിൽ ഒരു ബിഗ് സല്യൂട്ട്🙏🙏🙏

അനാമിക രാജേഷ്
6b എ എൻ എം യു പി എസ് ജി നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം