ഉള്ളടക്കത്തിലേക്ക് പോവുക

ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
04:47, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

ഒരിറ്റുദാഹജലത്തിനായ് കേഴും വേഴാമ്പൽ പോൽ-
വെറുമൊരു നാഡിമിടിപ്പിനായ് കേഴുന്നിതാ മർത്ത്യജന്മം.

ലക്ഷം ജനതയെ വെണ്ണീറണിയിച്ച കോവിഡിൻ ബാധയെ
തുരത്തിടാം നമുക്ക് ഒരുമയോടെ.

രോഗശയ്യയിൽ കിടക്കും കോടി ജീവനുകൾക്ക്
നൽകിടാം ആത്മധൈര്യം.

നാളെയുടെ നന്മയായി മാറേണ്ട മർത്ത്യന്റെ,
കണ്ഠത്തിൽ കോവിഡിൻ മാല ചാർത്തി.

അകലെ നിന്നു ഖണ്ഡിക്കാം ഈ കോവിഡിൻ മാലയെ
നമുക്കു കോർത്തിടാം നന്മയുടെ കരങ്ങൾ കൊണ്ടുളള മുത്തുമാല.
 

രവീന്ദ്രനാഥ് ടി.ജി.
5 A ജി.ബി.എൽ.പി.എസ്,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത