00:16, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidhusudarsan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നക്ഷത്രങ്ങൾ ദൂരെ മിന്നിമറയുന്ന നേരം
പ്രകൃതി നിശ്ഛലമായ
സമയം പുതിയ ഒരു
തുടക്കത്തിന് വേണ്ടി
ആ വലിയ വിളക്ക് മറ
നീക്കി ജനൽ കമ്പികളുടെ
ഇടയിലൂടെ ആ കനൽ
വെളിച്ചം എന്നെ തേടി
വന്നു കിളികൾ അവരുടെ
സംഗീതാർച്ചന തുടങ്ങി
ദൂരെ അമ്പല നടയിലെ
നറു ചെമ്പകമണവും
മണികളുടെയും കിളി
കളുടെയും കളകളാരവം
കേട്ട് ഉറക്കത്തിൽ നിന്ന്
മെല്ലെ ഉണരുന്ന സൂര്യൻ
അത് ഒരു പുതിയ തുടക്കമായിരുന്നു
പൂക്കൾ വിടരാൻ ഒരുങ്ങുന്നു
അതിൽ തേൻ നുകരാൻ വണ്ടുകളും തുമ്പികളും.
നനഞ്ഞുകുതിർന്ന് ഇളം പുല്ലുകളിൽ നൃത്തംവെക്കുന്നു
സ്വപ്നം എന്ന് തോന്നുന്ന നിമിഷങ്ങൾ വിങ്ങിപൊട്ടാറാകുന്ന
ആകാശവും ഇരുട്ടിനെവെല്ലുവിളിച്ച് കടന്നുവരുന്ന
പ്രകാശം പുതിയ ലോകത്തിന്റെ 'പുതിയ പ്രഭാതം
പുതിയ അതിജീവനത്തിൻ
പ്രകാശമാനമായ തുടക്കം