സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ജ്വലിക്കുന്ന വയറസ്
ജ്വലിക്കുന്ന വയറസ്
കഥയുടെ പേര് " *ജ്വലിക്കുന്ന വയറസ്* " ഈ കഥയിൽ രണ്ട് കഥാപാത്രങ്ങൾ ലാലും , മമ്മുവും .ഇവരുടെ കഥയാണ് . ലാലും മമ്മുവും വളരെ നല്ല കൂട്ടുകാരായിരുന്നു. ലാലുo മമ്മുവും ഒരുമിച്ചായിരുന്നു പണിക്കു പോകുന്നത്. ലാലു വളരെ വ്യത്തിയുള്ളവനാണ് പക്ഷെ മമ്മുവിനു വ്യത്തി ഒട്ടും ഇല്ല കുളിക്കില്ല വസ്ത്രം അലക്കില്ല ഒരു വ്യത്തിയും ഇല്ല ഇരുവരും വിവാഹിതരാണ് ലാലുവിനു രണ്ട് കുട്ടിയും മമ്മുവിന് ഒരാളുമാണ് ഉള്ളത് .ഇരുവരുടെയും ജോലിയാണ് മരം നട്ടുപിടിപ്പികുന്നത്. പക്ഷെ ഇവരുടെ മൊതലാളി പറഞ്ഞു നിങ്ങൾ ഈ മരം മുഴുവൻ വെട്ടുക ഈ മരം നിൽക്കുന്ന സ്ഥലത്ത് എനിക്ക് ഒരു വലിയ വീടുവെക്കാനാ പണം കൂട്ടി തരാമെന്ന് പറഞ്ഞപ്പോൾ മമ്മു ചെയ്യാമെന്ന് ഏറ്റു പക്ഷെ ലാലു പറഞ്ഞു എന്നെയല്ല പ്രകൃതിയെ നമ്മൾ രക്ഷിക്കണം ഒരിക്കലും മരം വെട്ടരുത് മമ്മു അത് കേട്ടില്ല അവൻ ആ മരം മൊത്തം വെട്ടി. ഇവർ ജോലികഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടെ കാണുന്ന പന്ന ഭക്ഷണങ്ങളും കിളികൊത്തിയ ഫലങ്ങളും മമ്മു കഴികുമായിരുന്നു. അങ്ങെനെ വീട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞ് മമ്മുവിന് പനിയായി ആ പനി ഒരു വലിയ മാരകമായ നിപ്പ എന്ന പേരിൽ അറിയ പ്പെട്ടു .ആ അസുഖം അവനു വെരാൻ കാരണം അവൻ തന്നെയാണ് വ്യത്തിയില്ലായ്മ്മ പന്ന ഭക്ഷണങ്ങൾ കഴിക്കുക കിളികൾ ഭക്ഷിച്ച ഫലങ്ങൾ കഴിക്കുക ഇതൊകെ കൊണ്ടാണ് .അവൻ കാരണം അവിടെയുള്ള പല ആളുകൾക്കും ഈ രോഗം പടർന്നു .അങ്ങനെ മമ്മു ആശുപത്രിയി പോക്കാൻ ഒരുങ്ങി പക്ഷെ അതിഭയങ്കരമായ മഴ പ്രളയമായി വന്നു .ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല അവിടെ ഉള്ള ഒരു മനുഷ്യർക്കും . എല്ലാവരും പറഞ്ഞു മമ്മുകാരണമാണ് ഈ അസുഖം എല്ലായിടത്തും വന്നത് എന്ന് പറഞ്ഞു അവനെ കുറ്റം പറഞ്ഞു. അവൻ അത് ഒരുപാട് സങ്കട - മായി അവൻ ആ അസുഖത്തെ ചെറിയ ഒരു പനിയായി കരുതി അതിനെ അതിജീവിച്ചു അവിടെ ഉള്ള എല്ലാവരും ആ നിപ്പയെ അതിജീവിച്ചു വന്ന പ്രളയം പോലും അവരുടെ മുന്നിൽ തോറ്റു അങ്ങനെ മമ്മു നല്ല ഒരു മനുഷ്യനായി മാറി . നമ്മുടെ കെരളം എന്ത് ദുരന്തമുണ്ടായാലും അതിനെ ഒക്കെ നമ്മൾ ഒറ്റക്കെട്ടായായി അതിജീവിച്ചു. ഇപോൾ ഉള്ള ഈ വയറസിനെയും നമ്മൾ അതിജീവിക്കും എന്നല്ല അതിജീവിക്കണം നമ്മൾ ചെയ്യുന്ന ചെറിയ തെറ്റ് കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് വലിയ സങ്കടങ്ങൾ ഉണ്ടാകും നമ്മുക്ക് വേണ്ടി രാത്രിയെന്നോ രാവിലെയെന്നോ ഇല്ലാതെ കുടുംബവും ഒന്നും നോക്കാതെ കഷ്ട്ട പെടുന്നവർക്ക് വേണ്ടി നമ്മുക്ക് പ്രാർത്തിക്കാം .
|