സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ വൈറസ്സും രോഗപ്രതിരോധവും
കൊറോണ വൈറസ്സും രോഗപ്രതിരോധവും
കൊറോണ എന്ന ലത്തീൻ പദത്തിന് അർത്ഥം കിരീടം എന്നാണ് .ഈ വൈറസിന് കിരീടത്തിലെ പോലെ മുള്ളുകൾ ഉള്ളതുകൊണ്ടാണ് കൊറോണ എന്ന പേര് ലഭിച്ചത്.ഇന്ന് ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും അനേകരെ കൊന്നൊടുക്കുകയും ചെയ്തു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് ഈ വൈറസിന് കോവിഡ് 19 എന്ന് പേരിട്ടത്. ഇതിന് മരുന്നോ വാക്സി നോ ആരും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിനെ അകറ്റിനിർത്താൻ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് ഉത്തമം . ലോക് ഡൗണിന് ശേഷം നാം പുറത്തിറങ്ങുമ്പോൾ മാസ്കും സാമൂഹ്യ അകലവും പാലിക്കണം. കൈകൾ ശുചിയായി കഴുകുന്നത് ജീവിതത്തിന്റെ ഭാഗമാകണം .പ്രതിരോധ ശക്തി കൂട്ടുന്ന ഭക്ഷണ പദാർത്ഥങ്ങൾ നാം കഴിക്കണം .ഈ ലോകം മുഴുവൻ നമുക്ക് കാണാൻ സാധിക്കാത്ത വൈറസുകളും ബാക്ടീരിയകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മനുഷ്യന്റെ ജനനം പോലും ഇത്തരം സൂക്ഷ്മജീവികളിൽ നിന്നാണെന്ന് വിശ്വസിക്കുന്നു .മനുഷ്യൻ മരിച്ചു മണ്ണായി തീരണമെങ്കിലും ഈ ചെറുജീവികൾ വേണം. അതുകൊണ്ട് ഇത്തരം വൈറസുകളെ ആവശ്യമില്ലാതെ നമ്മുടെ ശരീരത്തിലേക്ക്, വീട്ടിലേക്ക് ക്ഷണിച്ചു വരുത്താതിരിക്കുക. പ്രതിരോധമാണ് അതിജീവനത്തിനുള്ള ഏകമാർഗ്ഗം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം