സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കോവിഡ് ഒരു ദുരന്തമോ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ഒരു ദുരന്തമോ?

ഉപന്യാസം

     ലോകം ഭീതിയുടെ നിഴലിലാണ് ഇന്ന് നിൽക്കുന്നത്. കോവിഡ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ചൈനയിൽ ആരംഭിച്ച കോവിഡ് ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുന്നു. യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലും പടർന്നുപിടിക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ന് ലോകം. 	

കൊറോണ വൈറസിന് ഈ പേരു വരാൻ കാരണം അതിൻറെ വട്ടത്തിലുള്ള ആകൃതിയും അതിനു പുറത്തു കൂടിയുള്ള മുള്ള് പോലെയുള്ള രൂപവും കൊണ്ടാണ്. കൊറോണ വൈറസ് ഇന്ന് കോവിഡ് 19 എന്ന പേരും കൂടി ഉണ്ട്. Corona യിൽ നിന്ന് ‘CO’ Virus എന്നതിൽ നിന്ന് ‘VI' Disease എന്നതിൻറെ ‘D’ 2019 ൽ നിന്ന് ‘19’. (2019 ൽ ചൈനയിലാണ് രോഗം തുടങ്ങിയത്) ഇങ്ങനെയാണ് ‘COVID 19'എന്ന പേരു വന്നത്. 1937 ലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. സാധാരണ മൃഗങ്ങളിലാണ് ഇത് കണ്ടുവരുന്നത്. 200 മുതൽ 300 തരം കൊറോണ വൈറസ് ഇന്ന് ലോകത്തുണ്ട്. അതിൽ ആറുതരം മാത്രമേ മനുഷ്യരെ ബാധിക്കുകയുള്ളൂ എന്നാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. 1960 ലാണ് കൊറോണ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയത്. മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കമാണ് മനുഷ്യരിലേക്ക് പടരാൻ കാരണം. ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് കൊറോണ 2019 ൽ‍‍‍‍ കണ്ടെത്തിയത്. ചൈനയിൽ വന്യമൃഗങ്ങളെ ജീവനോടെകൊണ്ടുവന്ന് ആവശ്യക്കാർക്ക് കൊന്നുകൊടുക്കും. മൃഗങ്ങളിലും കൊറോണ പടരും. വവ്വാലിൽ നിന്ന് ഈനാംപേച്ചിയിലേക്ക് അവിടെനിന്ന് മനുഷ്യരിലേക്കും രോഗം പടർന്നു എന്നാണ് കണക്കാക്കുന്നത്. പിന്നെ ലോകം മുഴുവൻ പടർന്നുപിടിച്ചു. ചൈനയിൽ 4000 ലധികം ആളുകൾ മരണത്തിന് കീഴടങ്ങി. എന്നാലിന്ന് ചൈനയേക്കാൾ വേഗത്തിൽ രോഗം പടർന്നുപിടിക്കുന്നത് അമേരിക്കയിലും യൂറോപ്പിലുമാണ്. {{BoxBottom1

പേര്= ലിയ ബിജു ക്ലാസ്സ്= 7 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട് സ്കൂൾ കോഡ്= 31067 ഉപജില്ല= രാമപുരം ജില്ല= കോട്ടയം തരം= ലേഖനം color= 2