ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം/അക്ഷരവൃക്ഷം/ ഭീകരാ കൊറോണെ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsarannoottimangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരാ കൊറോണെ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരാ കൊറോണെ



യാത്ര ചൊല്ലിയില്ല പെട്ടെന്നൊരു ദിനം
കൂടു വിട്ടു ഞാൻ വീടണഞ്ഞു
കൂട്ടരുമൊത്തു ഞാൻ ഓടിക്കളിച്ചൊരാ
വിദ്യാലയമുറ്റം എനിക്കന്യമായി
മത്സരമില്ലാതെ ചേർന്നുപഠിച്ചൊരാ
ആട്ടവുംപാട്ടും പാതിയിൽ നിന്നുപോയി
കെട്ടിപ്പിടിച്ചില്ല പൊട്ടിക്കരഞ്ഞീല
ഗുരുവിന്റെ കാൽക്കലോ തോട്ടുവണങ്ങീല
എന്തൊരു ഭീകരജീവി നീ കൊറോണെ
എങ്ങനെ പോയിടും ഞാനെന്റെ വിദ്യാലയത്തിൽ
കൂട്ടിലടച്ചോരു കിളിയെപ്പോലെ
ഞാനീ വീട്ടിൽ കഴിയുന്നു എന്തൊരു ദുഷ്ടൻ നീ
കൊന്നു കൂട്ടുന്നു മനുഷ്യരെയൊക്കെയും
 എന്തിനീ ക്രൂരത നിർത്തു നീ ഭീകരാ

 

അവർണിക ആർ
4A ഗവണ്മെന്റ് എൽ പി സ്കൂൾ അറന്നൂറ്റിമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത