ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/അഹങ്കാരിയായ പൂവൻ കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരിയായ പൂവൻ കോഴി

ഒരിടത്ത് ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ നിറയെ കോഴികൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് വ്യത്യസ്തമായിരുന്നു. ആ പൂവൻകോഴിക്ക് നല്ല സൗന്ദര്യം ഉണ്ടായിരുന്നു. ഒരു പിടക്കോഴി പൂവനോട് ചോദിച്ചു? പൂവാ പൂവാ നമുക്ക് ഒളിച്ചു കളിക്കാം. അന്നേരം പൂവൻ അഹങ്കാരത്തോടെ പറഞ്ഞു. " ഹേയ്, ഞാനില്ല എനിക്ക് കുറെ ജോലികൾ ഉണ്ട്". എന്ന് പൂവൻ മറുപടി പറഞ്ഞു. രാത്രിയായി എല്ലാ കോഴികളും ഉറങ്ങി. 'സമയം 12 മണി' ഒരു കള്ളൻ കോഴികൾ ഉറങ്ങുന്ന സ്ഥലത്തേക്ക് വന്നു. കള്ളൻ സ്വയം പറഞ്ഞു " ഹഹഹ.. നിറയെ കോഴികൾ, ഈ പിടക്കോഴികൾ ഫാമിൽ കൊടുത്ത് വിറ്റാൽ കുറച്ചുപണമേ കിട്ടൂ. " ആ കള്ളൻ തിരിഞ്ഞുനോക്കുമ്പോൾ ഒരു നല്ല പൂവൻകോഴി. അപ്പോൾ കള്ളൻ പറഞ്ഞു. " ഇതിനെ പിടിച്ചു കൊണ്ടു പോകാം". കള്ളൻ പൂവനെ കൊണ്ടുപോയി. ഇതറിഞ്ഞ പിടക്കോഴികൾ സ്വയം പറഞ്ഞു. ഞങ്ങളെ രക്ഷിച്ചത് ഞങ്ങളുടെ നിറമാണ്. പാവം കൃഷിക്കാരൻ.

മുഹമ്മദ് റസിൻ
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ