ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/മാറുന്നു ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്നു ഭൂമി


സുസ്മേര വദനേ ഭൂമി...
നിൻ ദീർഘതപസ്സിൻ ഫലമോയിത്?
തെളിയുന്നു മാനം, പുഴയും തടാകവും
ഇരുൾമൂടി നിന്നൊരാ മാനവഹൃദയവും.
തെളിയുന്നു ഹിമവാന്റെ ഉത്തുംഗശൃംഗവും
ഗംഗതൻ കുളിരാർന്നൊരോളങ്ങളും
ആരോരുമറിയാതെയീ വെളിച്ചം
ആരു നിനക്ക് പകർന്നു തന്നു.
ആ ദിവ്യശക്തി നിൻ പാദങ്ങളെ
കുളിരണിയിക്കട്ടെയെന്നുമെന്നും.
എത്ര പതിറ്റാണ്ടു കാത്തിരുന്നു
മാഞ്ഞുപോയൊരാ തേജസ്സിനായ്...
പുതുശ്വാസം, തെളിവാർന്ന ജലം
നേർമയുള്ള മണ്ണും
ശുദ്ധയായ് ഭൂമിദേവി...
ഇത് അദ്ഭുതമോ!
ദേവി തൻ വിദ്യയോ!
ഓരോ മനുജനും നന്മയുടെ നാമ്പുകളോ
അറിയില്ല മാതേ...
എല്ലാം ശുഭമായ് വരട്ടേ
ഹരിതസുന്ദരമായ് തളിരണിഞ്ഞു
നീ നീണാൾ വാഴട്ടെ ദേവീ....

മേഘ്ന ജ്യോതിലാൽ
9 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത