ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കൊറോണയെക്കുറിച്ച് പത്രത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുംധാരാളം കാര്യങ്ങൾഎനിക്ക്മനസ്സിലാക്കാൻ കഴിഞ്ഞു.ഈ മഹാമാരി മനുഷ്യ ജീവിതത്തിൽ വലിയൊരു മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.ജനങ്ങളുടെ നന്മയ്ക്കും സുരക്ഷക്കും വേണ്ടി പ്രഖ്യാപിച്ച ലോക്ടൗണിൽ തടവറയിലാക്കപ്പെട്ട പക്ഷിയെപ്പോലെയാണ് നാം ഇപ്പോൾ കഴിയുന്നത്.എന്നാൽ രോഗബാധകാരണം സമൂഹത്തിൽ നിന്നും ഉറ്റവരിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ പ്രത്യേക വൈറസിന് ചികിത്സ കണ്ടെത്തിയിട്ടില്ല.ശരീര സ്രവത്തിൽ നിന്നും പകരുന്ന ഈ മഹാമാരിയെ തുരത്താൻ വ്യക്തിശുചിത്വം,ശാരീരിക അകലം എന്നിവ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.കൊറോണയെ ഭയപ്പെടാതെ ജാഗ്രത യോടെ നേരിടുകയാണ് വേണ്ടത്. നാം ഈ ഭൂമിയിൽ എത്ര നിസ്സാരക്കാരായ ജീവികളാണ് എന്ന് കൊറോണ നമ്മെ പഠിപ്പിക്കുകയാണ്. മതിൽകെട്ടുകളില്ലാതെ പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും കഴിഞ്ഞ ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ കൊറോണ ഒരു പാഠമാകട്ടെ.
|