ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/നാടിനുവേണ്ടി ....

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടിനുവേണ്ടി ....

 
വളരണം.. വളരണം..
പഠിച്ചു നാം വളരണം
നല്ലതു പഠിക്കണം
നല്ല കൂട്ടുകാരുമൊത്തു
നല്ല കളികൾ ആടണം
നേടണം..നേടണം..
അറിവ് നാം നേടണം
മനുഷ്യരെ അറിയുവാൻ
മണ്ണിനെ അറിയുവാൻ
നല്ലതും ചീത്തയും
തിരിച്ചറിഞ്ഞു വളരുവാൻ
നേടണം..നേടണം..
അറിവ് നാം നേടണം
ഉണരണം ശുചിത്വചിന്ത
സംഘമായ് നടത്തുവാൻ
തെളിഞ്ഞിടട്ടെ നാടുകൾ
കുളിർപരത്തും മേടുകൾ
ഉണരണം സമൂഹമായ്
പുണരണം ഭൂമിയെ
വിടരണം നന്മയും
നാടിനോട് സ്നേഹവും

പാർവതി കെ പി
2 ജി.എൽ.പി.എസ് .തുയ്യം.
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത